നിയമം എന്ന പൊട്ടാസ്സ്

വലിയ പ്രതിസന്ധിയിലായിരുന്നു ഇക്കൊല്ലത്തെ തൃശൂര്‍ പൂരം വെടിക്കെട്ട്. 109 പേര്‍ മരിച്ച പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തെ തുടര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും ആനയെഴുന്നെള്ളിപ്പിലും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതിയും ഉദ്യോഗസ്ഥരും ഉത്തരവിട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. മനുഷ്യനുണ്ടാക്കിയ നിയമങ്ങളായതുകൊണ്ട് മനുഷ്യര്‍ തന്നെ ഇതെല്ലാം സുഗമമായി മറികടന്നു. എങ്ങനെ?

Read More

ചങ്ങലയ്ക്കിടേണ്ട ആനക്കമ്പം

ആനയെ രാജ്യത്തിന്റെ ദേശീയ പൈതൃകമൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലെ ആനകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ’ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. നാട്ടാനകളെ ഉപയോഗിക്കുന്ന കാര്യത്തിലും ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വരുമെന്ന് ഉറപ്പായതോടെ കേരളത്തിലെ ആന ഉടമസ്ഥന്മാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ആനയില്ലെങ്കില്‍ പൂരവും പെരുന്നാളും ഇല്ലാതാകുമെന്നും മത വിശ്വാസം തകര്‍ക്കപ്പെടുമെന്നും പറയുന്ന ഈ ആന ഉടമസ്ഥന്മാരുടെ ആനപ്രേമം സാമ്പത്തിക ലാഭത്തിനുവേണ്ടിയുള്ള മറയാണെന്നും വര്‍ഷങ്ങളായി ആനകളെ ദ്രോഹിച്ച ചരിത്രം മാത്രമാണിവര്‍ക്കുള്ളതെന്നും തൃശൂരിലെ ആനപ്രേമി സംഘത്തിന്റെ പ്രധാന പ്രവര്‍ത്തകനായ വെങ്കിടാചലം പറയുന്നു

Read More