തുറമുഖവും വിമാനത്താവളവും: എന്താണ് അദാനിയോടുള്ള നിങ്ങളുടെ ശരിയായ നിലപാട്?
അദാനി എന്ന കോര്‍പ്പറേറ്റ് ഭീമന്‍ കേരളത്തിലെ ഒരു പൊതുമേഖലാ വിമാനത്താവളം സ്വന്തമാക്കുന്നതിനെതിരെ നിലപാടു സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തില്‍ എന്ത് സമീപനമാണ് എടുത്തിട്ടുള്ളത്? എന്താണ് ഈ സമീപനത്തിലെ ഇരട്ടത്താപ്പ്? കോര്‍പ്പറേറ്റുകള്‍ക്ക് എതിരായ ഇവരുടെ രാഷ്ട്രീയ നിലപാട് എത്രമാത്രം ആത്മാര്‍ത്ഥമാണ്?
Read Moreവിഴിഞ്ഞം പാക്കേജ്: സര്‍ക്കാറും ലത്തീന്‍ രൂപതയും മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നു
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി 475 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടാക്കിയ ഈ പാക്കേജ് അപര്യാപ്തവും സര്‍ക്കാറും ലത്തീന്‍ രൂപതയും തമ്മിലുള്ള നീക്കുപോക്കുമാണെന്ന്
Read Moreവിഴിഞ്ഞം പദ്ധതിയും റോഡ് വീതികൂട്ടലും: ജനവിരുദ്ധതയുടെ വികസനരൂപങ്ങള്‍
നരേന്ദ്രമോദിയുടെ വിശ്വസ്ഥ സഹായി ഗൗതം അദാനിയും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളുമാണ് വിഴിഞ്ഞത്തിന്റെ ഗുണഭോക്താക്കള്‍. റോഡ് വീതികൂട്ടല്‍ പദ്ധതിയുടേത് വന്‍കിട കാര്‍ നിര്‍മ്മാണ കമ്പനികളും. ഈ കുത്തകമുതലാളിമാര്‍ക്കുവേണ്ടിയുള്ള അനാവശ്യ കടഭാരം കേരളത്തെ കൂടുതല്‍ കടക്കെണിയിലാക്കുമെന്നതില്‍ കവിഞ്ഞ് മറ്റൊരു ഗുണവും ജനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല.
Read Moreജീവിതം കടലെടുക്കാതിരിക്കാന്‍ ഞങ്ങള്‍ ചെറുത്തുനില്‍ക്കും
കേരളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കുന്ന തീരങ്ങള്‍ക്ക് വടക്കുഭാഗത്തായി പൊതുവായി കാണുന്ന തീരശോഷണം എന്ന പാരിസ്ഥിതിക പ്രതിഭാസത്തിന് ഇപ്പോള്‍ തന്നെ ഇരകളാണ്
തിരുവനന്തപുരം ജില്ലയിലെ പൂന്തുറ നിവാസികള്‍. വിഴിഞ്ഞത്ത് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനായി പുലിമുട്ട് നിര്‍മ്മിച്ച കാലം മുതല്‍ കടലുകയറിത്തുടങ്ങിയതാണ് പൂന്തുറയില്‍. ഇപ്പോള്‍ അതിലും വലിയ പുലിമുട്ടുമായി അന്താരാഷ്ട്ര തുറമുഖമെത്തുമ്പോള്‍ പൂന്തുറയില്‍ പ്രതിഷേധം ഉയരുകയാണ്.