പ്രകൃതിയെന്ന അനുഭവജ്ഞാനം
പശ്ചിമഘട്ടത്തിലെ കാടുകളിലേക്കുള്ള യാത്രകള്‍ പകര്‍ന്ന അനുഭൂതികളുടെ ആത്മീയ ആനന്ദം പങ്കുവയ്ക്കുന്നു
പക്ഷിനിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ സി. റഹീം
കേരളത്തിന്റെ മാറുന്ന ഭൂപ്രകൃതി
ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ഏറെ അകലെ മാറിനില്‍ക്കുന്ന വനപ്രദേശങ്ങളടക്കം കേരളത്തിലെ വനവിസ്തൃതിയില്‍
പകുതിയിലധികവും ജൈവവൈവിദ്ധ്യത്തിന്റെ കാര്യത്തില്‍ കടുത്ത ദാരിദ്ര്യം നേരിടുകയാണ്. ഈ വനങ്ങളിലെ ആവാസവ്യവസ്ഥ പ്രവര്‍ത്തനക്ഷമമല്ലാതായിരിക്കുന്നു. പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥാ സേവനങ്ങള്‍ പഴയ പടിയില്‍ പുനഃസ്ഥാപിക്കാത്തപക്ഷം, കേരളത്തിന്റെ പാരിസ്ഥിതികാടിത്തറ തന്നെ അപകടത്തിലാകും.
ജീവകാരുണ്യത്തില്‍ നിന്നും ശാക്തീകരണത്തിലേക്ക്
ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ആദിവാസികള്‍ക്ക് തന്നെയാണ് വനപരിപാലനത്തില്‍ വലിയ പങ്കുള്ളത്. അവര്‍ക്ക് തുല്യപങ്കാളിത്തം നല്‍കുന്നതിലൂടെ മാത്രമെ സുസ്ഥിരമായ വനപരിപാലനം സാധ്യമാകൂ. ആദിവാസികളെ പാര്‍ശ്വവത്കരിച്ച്, വൃത്തിഹീനമായ ചേരികളില്‍ അധിവസിപ്പിക്കുന്ന വ്യവസ്ഥിതിയെ ചെറുക്കാന്‍ അവരുടെ അഭിലാഷങ്ങളും ഉത്കണ്ഠകളും പ്രതിഫലിപ്പിക്കുന്ന ജനാധിപത്യ സ്ഥാപനങ്ങള്‍ അവര്‍ക്കിടയില്‍ തന്നെ ഉണ്ടാവണം.
Read Moreപങ്കാളിത്തം തന്നെ വനപരിപാലനം
‘ശുദ്ധജലത്തിന്റെ സംരക്ഷണം കൂടിയാണ് നമുക്ക് വനസംരക്ഷണം. നല്ല വെള്ളം കിട്ടാനുള്ള സ്രോതസ്സായി പശ്ചിമഘട്ടം നമുക്ക് സംരക്ഷിക്കാന്‍ കഴിയണം. ഭൂമി കൈമാറ്റം ചെയ്യപ്പെടാനോ വില്‍ക്കാനോ പറ്റില്ല എന്ന് വനാവകാശ നിയമം
കൃത്യമായി പറയുന്നുണ്ടെങ്കിലും വനാശ്രിത സമൂഹങ്ങള്‍ ശക്തിപ്പെടാതെ അത് നടക്കുമോ എന്ന് എനിക്ക് സംശയമുണ്ട്.’
മരക്കച്ചവടത്തില്‍ നിന്നും ജൈവവൈവിധ്യ സംരക്ഷണത്തിലേക്ക് ചുവടുമാറ്റിയ വനംവകുപ്പിന് ആ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള വ്യക്തമായ ദിശാബോധം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു അഡീഷണല്‍ പ്രിന്‍സിപ്പല്‍
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി രാജിവച്ച പി.എന്‍. ഉണ്ണികൃഷ്ണന്‍. തദ്ദേശീയരുടെ പങ്കാളിത്തം കൂടി വനം സംരക്ഷണത്തില്‍ ഉറപ്പുവരുത്തിയതിലൂടെ വനംവകുപ്പിനെ ജനാധിപത്യവത്കരിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു. കാടിനെ സ്‌നേഹിക്കുന്ന, നിലനിര്‍ത്താന്‍ യത്‌നിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരിലേക്കും നീണ്ടുചെല്ലുന്ന സൗഹൃദങ്ങളുണ്ടായിരുന്ന അദ്ദേഹം സംസാരിക്കുന്നു.
മലതുരന്ന് വയനാട്ടിലേക്ക് ഇനിയും ചുരമോ?
ഇന്ത്യയിലേറ്റവും ജൈവസമ്പന്നമായ തെക്കന്‍ പശ്ചിമഘട്ടത്തിലെ കാടുകള്‍ നഷ്ടപ്പെടുത്തി വയനാട്ടിലേക്ക് ഒരു ചുരം കൂടി ആവശ്യമുണ്ടോ? നിര്‍ദ്ദിഷ്ട കുഞ്ഞോം – വിലങ്ങാട് ചുരം റോഡിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരുടെ താത്പര്യങ്ങളാണ്? നികത്താനാകുമോ ഈ റോഡുണ്ടാക്കുന്ന പാരിസ്ഥിതിക നഷ്ടം? ഒരു അന്വേഷണം.
Read Moreപശ്ചിമഘട്ടം; നാളേയ്ക്കായി ഒരു സമരഭൂമി
വികസനത്തിന്റെ പേരിലുള്ള പ്രകൃതിവിഭവങ്ങളുടെ നശീകരണത്തില്‍ പശ്ചിമഘട്ടമലനിരകള്‍ക്കും വലിയ ആഘാതങ്ങളാണ് ഏല്‍ക്കേണ്ടിവന്നത്. ധാതുഖനനത്തിന്റെ പേരിലും അണക്കെട്ടുകളുടെ പേരിലും മററും
ബാക്കിയുള്ള പ്രകൃതിസമ്പത്തിനുമേലും കടുത്ത സമ്മര്‍ദ്ദമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് 2008 മുതല്‍ സേവ് വെസ്റ്റേണ്‍ഘാട്ട് മൂവ്‌മെന്റ് വീണ്ടും സജീവമാകുന്നത്.