ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഒന്നുമറിയാതെ പിന്തുണച്ചതല്ല
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവസരം പോലും നഷ്ടപ്പെടുകയും ചെയ്തു മുന്‍ ഇടുക്കി എം.പി പി.ടി. തോമസിന്. ഇലക്ഷനെത്തുമ്പോള്‍ നിലപാടുകള്‍ വോട്ടിന് വേണ്ടി മയപ്പെടുത്തുന്ന രാഷ്ട്രീയ അടവുനയം ധീരമായി വേണ്ടെന്ന് വച്ച് അദ്ദേഹം സ്ഥാനത്യാഗത്തിന് തയ്യാറായി. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് തൃശൂരിലെ ബന്ധുവസതിയില്‍ വിശ്രമിക്കവെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ചുനിന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം കേരളീയവുമായി പങ്കുവച്ചു.
Read More