എന്തുകൊണ്ട് ബി.ഒ.ടിയെ എതിര്‍ക്കണം?
ദേശീയപാതകള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കി ചുങ്കം പിരിക്കുന്നതിനെതിരെ തൃശൂര്‍ ജില്ലയിലെ
പാലിയേക്കരയില്‍ നടക്കുന്ന ടോള്‍ വിരുദ്ധ സമരം 150 ദിവസം പിന്നിടുന്നു. നിയമവിരുദ്ധമായി നടക്കുന്ന ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പാലിയേക്കരയില്‍ സമരം ശക്തിപ്പെടുകയാണ്. ടോള്‍ സമരത്തെ പിന്തുണച്ചുകൊണ്ട് ജനനീതി പുറത്തിറക്കിയ ലഘുലേഖയില്‍ നിന്നും.
ചുങ്കപ്പാതകള്‍ കൊള്ളയ്ക്ക് തയ്യാര്‍
മൂലമ്പിള്ളിയിലെ തെറ്റ് തിരുത്തി എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ദേശീയപാത വികസനത്തിന്റെ പേരില്‍ വന്‍
കുടിയൊഴിപ്പിക്കലിനും ബി.ഒ.ടി കൊള്ളയ്ക്കും ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ റോഡ് വികസനത്തിന്റെ ദിശ എന്താകണമെന്ന് വിശദീകരിക്കുന്നു