കുതന്ത്രങ്ങളാല്‍ തകര്‍ക്കാനാവില്ല കര്‍ഷകരുടെ ആത്മവീര്യം

രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് നടക്കുന്ന കര്‍ഷകരുടെ സമരം കൂടുതല്‍ തീക്ഷ്ണമാവുകയാണ്. സമരക്കാരുമായി കേന്ദ്ര കൃഷി മന്ത്രി നടത്തിയ ചര്‍ച്ച എവിടെയുമെത്താതെ അടിച്ചുപിരിഞ്ഞു. തങ്ങള്‍ക്കുവേണ്ടി തയാറാക്കിവെച്ച ചായയും ഭക്ഷണവും കഴിക്കാതെയാണ് കര്‍ഷക നേതാക്കള്‍ ചര്‍ച്ചാ മുറിയില്‍നിന്നും തിരിച്ചുപോയത്. പുതിയ നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരൊത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്നാണ് കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.

Read More

പെരിങ്ങമലയുടെ പച്ചപ്പിനെ നഗരമാലിന്യങ്ങള്‍ വിഴുങ്ങുമോ?

നഗര മാലിന്യങ്ങളുടെ സംസ്‌കരണം ഏറെ വര്‍ഷങ്ങായി കേരളത്തിന് ഒരു കീറാമുട്ടിയാണ്. മാലിന്യ സംസ്‌കരണത്തിനായി തുടങ്ങിയ കേന്ദ്രങ്ങളെല്ലാം പതിയെ പല നാടുകളെയും ചീഞ്ഞുനാറുന്നകുപ്പത്തൊട്ടികളാക്കി മാറ്റി. ഇപ്പോള്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല എന്ന ഗ്രാമത്തിലേക്ക് വരാന്‍ പോവുകയാണ്. എന്നാല്‍ പ്ലാന്റ് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലും സമരത്തിലുമാണ് നാട്ടുകാര്‍. എന്താണ് പെരിങ്ങമലയില്‍ സംഭവിക്കുന്നത്?

Read More

ജനാധിപത്യത്തില്‍ പുതുവഴി തുറക്കുന്ന കുഴൂരിലെ പ്രളയാനന്തര പരീക്ഷണം

കേരളത്തെ രക്ഷിക്കാന്‍ ഒത്തുചേര്‍ന്നവര്‍ ഇനിയൊരു ദുരന്തത്തിലേക്ക് തിരിച്ചുപോകാന്‍ ഇടയില്ലാത്തവിധം അതിനെ പുതുക്കിപ്പണിയുന്നതിനും കൂടെ നില്‍ക്കേണ്ടതുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്ന ചില കൂട്ടായ്മകള്‍ അത്തരം ദീര്‍ഘകാല പുനര്‍നിര്‍മ്മാണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചാലക്കുടിപ്പുഴയുടെ തീരത്തെ പ്രളയം അതിരൂക്ഷമായി ബാധിച്ച കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘പുതിയ കുഴൂര്‍’ എന്ന കൂട്ടായ്മ നടത്തുന്ന അത്തരിലുള്ള ഒരു ശ്രമത്തെ കേരളം പരിചയപ്പെടേണ്ടതുണ്ട്.

Read More

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കേരളത്തോട് പറയുന്നതെന്ത്?

മനുഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂപ്രദേശങ്ങളുടെ വിസ്തൃതി ക്രമാതീതമായി
കൂടുമ്പോള്‍ വന്യജീവികളുടെ അതിജീവനത്തിന് ആവശ്യമായ ആവാസവ്യവസ്ഥകള്‍
പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ ഊന്നിക്കൊണ്ട് മാത്രമേ
കേരളത്തിലുടനീളം സംഭവിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ മനസ്സിലാക്കാന്‍ കഴിയൂ.

Read More

തദ്ദേശീയരുടെ മുന്‍കൈയില്‍ തുടര്‍ച്ചകളുണ്ടാകും

റിസോര്‍ട്ടുകള്‍ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ആദിവാസി കോളനികളോട് ചേര്‍ന്ന് റിസോര്‍ട്ട് വരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.

Read More