ചങ്ങലയ്ക്കിടേണ്ട ആനക്കമ്പം
ആനയെ രാജ്യത്തിന്റെ ദേശീയ പൈതൃകമൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലെ ആനകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച എലിഫന്റ് ടാസ്ക് ഫോഴ്സിന്റെ’ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. നാട്ടാനകളെ ഉപയോഗിക്കുന്ന കാര്യത്തിലും ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വരുമെന്ന് ഉറപ്പായതോടെ കേരളത്തിലെ ആന ഉടമസ്ഥന്മാര് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ആനയില്ലെങ്കില്‍ പൂരവും പെരുന്നാളും ഇല്ലാതാകുമെന്നും മത വിശ്വാസം തകര്‍ക്കപ്പെടുമെന്നും പറയുന്ന ഈ ആന ഉടമസ്ഥന്മാരുടെ ആനപ്രേമം സാമ്പത്തിക ലാഭത്തിനുവേണ്ടിയുള്ള മറയാണെന്നും വര്‍ഷങ്ങളായി ആനകളെ ദ്രോഹിച്ച ചരിത്രം മാത്രമാണിവര്ക്കുള്ളതെന്നും തൃശൂരിലെ ആനപ്രേമി സംഘത്തിന്റെ പ്രധാന പ്രവര്‍ത്തകനായ വെങ്കിടാചലം പറയുന്നു
Read More