ഭോപ്പാലിന്റെ സമരപാഠങ്ങള്‍

മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങള്‍ പിടഞ്ഞുമരിച്ച ലോകത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തമായ ഭോപ്പാല്‍ ദുരന്തം 27 വര്‍ഷങ്ങള്‍ക്ക് ശേഷവും നീതി തേടുകയാണ്. 1984 ഡിസംബര്‍ രണ്ടിലെ ദുരന്തരാത്രി ജീവിതം അസാധ്യമാക്കിത്തീര്‍ത്ത നിരവധി ജീവനുകള്‍ ഇന്നും ഭോപ്പാലില്‍ നരകയാതന അനുഭവിക്കുന്നു. ദുരന്തത്തിന്റെ കാരണക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ഭോപ്പാലിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുമാകാതെ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. തലമുറകളിലേക്ക് വ്യാപിക്കുന്ന രാസവിഷത്തിന്റെ സാന്നിദ്ധ്യം ഇന്ന് ഭോപ്പാലിനെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റുകളിലൊന്നായ യൂണിയന്‍ കാര്‍ബൈഡിന് മുന്നില്‍ മുട്ടുമടക്കാതെ ഈ കൊടിയ ദുരന്തത്തിന്റെ ഇരകള്‍ പോരാട്ടം തുടരുകായാണ്. ഭോപ്പാലിന്റെ നീതിക്ക്‌വേണ്ടി 1984 മുതല്‍ പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സത്യനാഥ് സാരംഗി
ഭോപ്പാല്‍ അനുഭവങ്ങള്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു

Read More