Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഡിസംബർ 6, ബാബറി ഓർമ്മ ദിനം
ബാബറി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 32 വർഷം. മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം ഉയർന്ന ശേഷമുള്ള ആദ്യ ബാബറി ഓർമ്മ ദിനം. നീണ്ട കാലത്തെ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് ശേഷമാണ് 1992 ഡിസംബർ ആറിന് നിയമസംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി ആയിരത്തിലധികം വരുന്ന കർസേവകർ പള്ളി പൊളിച്ചത്. സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രമുയർന്നിട്ടും ആ കുറ്റകൃത്യത്തിൽ പങ്കെടുത്ത ആരും ഈ 32 വർഷത്തിനിടയിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറഞ്ഞ് പ്രത്യേക കോടതി പ്രതികളെയെല്ലാം വെറുതെവിട്ടു. മതനിരപേക്ഷ ബഹുസ്വര ഇന്ത്യയ്ക്ക് വലിയ പരിക്കാണ് 2019ലെ സുപ്രിംകോടതി വിധി ഏൽപ്പിച്ചത്. കേസ് പരിഗണിക്കുമ്പോൾ പരിഹാരം കാണുന്നതിനായി ദൈവത്തോട് പ്രാർഥിച്ചുവെന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വെളിപ്പെടുത്തൽ തെളിവുകൾക്കും നിയമത്തിനും പകരം വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണോ ആ വിധിയുണ്ടാക്കിയതെന്ന് സംശയിപ്പിക്കുന്നു. സമാനമായ അവകാശവാദങ്ങൾ പല മസ്ജിദുകളുടെയും ചരിത്ര സ്മാരകങ്ങളുടെയും മേൽ ഉന്നയിക്കുന്നതിനുള്ള ഒരു ഇന്ധനമായി ആ സുപ്രീം കോടതി വിധി മാറി. ഒന്നിന് പിറകെ ഒന്നായി പള്ളികൾക്ക് മേൽ അവകാശമുന്നയിച്ച് പല സംഘപരിവാർ സംഘടനകളും മുന്നോട്ടുവരുന്നു. ഗ്യാൻവാപിയിലും മഥുര ശാഹി ഈദ് ഗാഹ് മസ്ജിദിലും അത് അവസാനിച്ചില്ല, സംഭൽ ശാഹി ജമാമസ്ജിദും, അജ്മീർ ദർഗയും, ഡൽഹി ജമാമസ്ജിദും, താജ്മഹലും വരെ കോടതി വ്യവഹാരങ്ങളിലേക്ക് എത്തിച്ചേർന്നു. 1991 ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കെയാണ് കോടതികൾ ഈ ഹർജികൾ പരിഗണിക്കുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. നിലവിൽ അന്യായമായ അവകാശവാദം ഉന്നയിക്കപ്പെടുകയും കോടതികളിൽ കേസ് നടക്കുകയും ചെയ്യുന്ന മസ്ജിദുകൾ ഏതെല്ലാമാണെന്ന് നോക്കാം.
എഴുത്ത്: സ്നേഹ എം, ഗ്രാഫിക്സ്: അക്ഷയ് ധൻ ജോഷി, കെ.എം ജിതിലേഷ്
റഫറൻസ്: LiveLaw