ദേശീയതലത്തിലുണ്ടായ കൽക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും ഇന്ത്യയുടെ ഊർജ്ജമേഖലയിൽ പല പുതിയ സംവാദങ്ങൾക്കും വഴി തുറന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൽക്കരിയുടെ കത്തിക്കൽ കുറയ്ക്കണം എന്ന ആവശ്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമാണ്. ഭാവിയിലെ ഊർജ സ്രോതസ്സുകൾ എന്തായിരിക്കണം എന്ന ആലോചനയും അന്താരാഷ്ട്രതലത്തിൽ സജീവമായി നടക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും നെറ്റ് സീറോ എമിഷനിലേക്ക് രാജ്യങ്ങൾ എത്തിച്ചേരുക എന്നതാണ് അടുത്തിടെ പൂർത്തിയായ കോപ്പ്-26 കാലാവസ്ഥാ ഉച്ചകോടിയും ലക്ഷ്യമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ‘ഊർജ പ്രതിസന്ധി: പരിവർത്തന കാലത്തെ സാധ്യതകൾ’ എന്ന വിഷയത്തിൽ കേരളീയം ഡിബേറ്റ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നത്: ഡോ. ആർ.വി.ജി മേനോൻ , ഡോ. സി ജയരാമൻ, ഡോ. എം.ജി സുരേഷ്‌കുമാർ, പ്രിയ പിള്ള
മോഡറേറ്റർ: എ.കെ ഷിബുരാജ്.
വീഡിയോ ഇവിടെ കാണാം: