ജനങ്ങളുടെ പ്രശ്നങ്ങൾ തൊഴിലില്ലായ്മയും വിലക്കയറ്റവും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ സി.എസ്.ഡി.എസ്.-ലോക്നീതി സർവ്വേ പറയുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ കാലയളവില്‍ രാജ്യത്ത് അഴിമതി വര്‍ദ്ധിച്ചതായും വികസനങ്ങളുടെ ഗുണഫലങ്ങള്‍ സമ്പന്നര്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്നും രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന സി.എസ്.ഡി.എസ്.-ലോക്നീതി സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. എല്ലാ പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പും ശേഷവും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് സർവ്വേ നടത്താറുണ്ട്.

ബി.ജെ.പി സഖ്യത്തിന് പ്രതിപക്ഷ ‘ഇൻഡ്യ’ സഖ്യത്തെ അപേക്ഷിച്ച് മുൻതൂക്കമുണ്ടെന്ന് സർവ്വേ പറയുന്നുണ്ടെങ്കിലും മോദിസർക്കാരിന്റെ ജനപ്രീതി 2019-നെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ. ശക്തമായ മത്സരത്തിനുള്ള സാധ്യത നിലനിൽക്കുന്നെ നിഗമനത്തിലാണ്, 19 സംസ്ഥാനങ്ങളിലെ 10,019 പേരിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ച് വിശകലനം ചെയ്ത് നടത്തിയ പഠനം എത്തിച്ചേരുന്നത്. 100 പാർലമെന്റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളിലുള്ള 400 പോളിങ് സ്‌റ്റേഷനുകളിലായിരുന്നു സർവേ.

തെരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കിൽ ബി.ജെ.പി സഖ്യത്തിന് വോട്ടുചെയ്യുമെന്ന് 46 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 34 ശതമാനം പേരാണ് കോൺഗ്രസ് സഖ്യത്തെ പിന്തുണച്ചത്. 12 പോയിന്റിന്റെ മുൻതൂക്കം മാത്രമാണ് ഭരണപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. 57 ശതമാനം പേർ എൻ.ഡി.എ സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ 2019-ലെ സർവേയിൽ 65 ശതമാനം പേർ ഒന്നാം എൻ.ഡി.എ സർക്കാരിൽ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ കണക്കുകളിലൂടെയാണ് മത്സരം കടുത്തതാകും എന്ന നിഗമനത്തിൽ സർവേ എത്തിച്ചേരുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരി​ഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായാണ് സർവേ പറയുന്നത്. രാമക്ഷേത്ര നിർമ്മാണമാണ് ഏറ്റവും ഇഷ്ടപ്പെടുന്ന മോദി സർക്കാരിന്റെ പ്രവൃത്തിയെന്ന് 23 ശതമാനം പേർ അഭിപ്രായപ്പെട്ടു. സാമ്പത്തിക വളർച്ച, നല്ല ഭരണം, അഴിമതി കൈകാര്യം ചെയ്യൽ എന്നിവ ഏറ്റവും ഇഷ്ടപ്പെടുന്ന മോദി സർക്കാരിന്റെ പ്രവൃത്തിയായി കാണുന്നത് രണ്ട് ശതമാനം പേർ മാത്രം. നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടാത്ത നരേന്ദ്ര മോദി സർക്കാരിന്റെ പ്രവൃത്തി എന്ന ചോദ്യത്തിൽ 24 ശതമാനം ആളുകൾ വിലക്കയറ്റവും തൊഴിലില്ലായ്മയും ചൂണ്ടിക്കാണിക്കുന്നു.

ഗ്രാഫിക്സ്: അനിഷ എ മെന്റസ്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 18, 2024 10:03 am