ഹോൺ ഓഫ് ആഫ്രിക്ക: കുതിക്കുന്ന തുർക്കിയും കിതയ്ക്കുന്ന ഈജിപ്റ്റും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മൂന്ന് ദശകങ്ങളായി എത്യോപ്യയും സോമാലിയയും തമ്മിൽ നിലനിൽക്കുന്ന നയതന്ത്രപ്രശ്നങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും ഹോൺ ഓഫ് ആഫ്രിക്ക എന്ന പ്രദേശത്തെ (ആഫ്രിക്കൻ വൻകരയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപാണ് ഹോൺ ഓഫ് ആഫ്രിക്ക. സോമാലിലാൻഡ്, സോമാലിയ, ജിബൂട്ടി, എത്യോപ്യ, എറിത്രിയ എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു) ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. തന്ത്രപ്രധാനമായ ചെങ്കടൽ സ്ഥിതി ചെയ്യുന്നതിനാൽ തന്നെ ചില ഏഷ്യൻ രാജ്യങ്ങൾക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇവിടം നിലനിൽപ്പിന്റെ പ്രശ്നമാണ്. തുർക്കി, ഈജിപ്റ്റ്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ശക്തികൾ ഇവിടെ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഈജിപ്റ്റിന്റെയും തുർക്കിയുടെയും താത്പര്യങ്ങളാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. ഈജിപ്റ്റിന്റെയും തുർക്കിയുടെയും താല്പര്യങ്ങൾ ഈ പ്രദേശത്ത് ഒരേസമയം സഹകരണത്തിനും എന്നാൽ സംഘർഷത്തിനും വഴിവെക്കുന്നു. എന്നാൽ, 2024 ഡിസംബർ 11 ന് തുർക്കിയുടെ മധ്യസ്ഥതയിൽ സോമാലിയയും എത്യോപ്യയും തമ്മിലുള്ള സംഘർഷത്തിന് പരിഹാരം കണ്ട് ഒരു പ്രഖ്യാപനം പുറത്തിറക്കിയത് തുർക്കിയുടെ വൻവിജയമായും ഈജിപ്റ്റിന് വൻതിരിച്ചടിയായും കണക്കാക്കുന്നു.

ഹോൺ ഓഫ് ആഫ്രിക്കയിലെ രാജ്യങ്ങളും ചെങ്കടലും.

തുർക്കി- ഈജിപ്റ്റ് ബന്ധത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഉണ്ടായ വികസനങ്ങൾ ഇരു രാജ്യങ്ങൾക്കും ഹോൺ ഓഫ് ആഫ്രിക്കയിലെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായുണ്ടായതാണ്. ഒന്നാമതായി, 2024 ഫെബ്രുവരി 14 ന്, ഈജിപ്റ്റിലെ കെയ്‌റോയിൽവെച്ച് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ഉടമ്പടി പ്രകാരം വിവിധങ്ങളായ മേഖലകളിലുള്ള സഹകരണവും ഇരു രാജ്യങ്ങളെ ബാധിക്കുന്ന പ്രാദേശിക പ്രശ്‌നങ്ങളെകുറിച്ച് ചർച്ചകളും നടത്തുകയുണ്ടായി. ഈ ഉടമ്പടി നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിശാലമായ ബന്ധത്തിന്റെ പുനർനിർമാണത്തിനും ശക്തിപ്പെടുത്തലിനും വേണ്ടി ലക്ഷ്യമിട്ടതായിരുന്നു.

അതേവർഷം, അതേദിവസം സോമാലിയൻ പ്രസിഡന്റ്‌ ഈജിപ്റ്റ് സന്ദർശിക്കുകയും ഈജിപ്റ്റുമായി പ്രതിരോധകരാർ ഒപ്പ് വെക്കുകയുമുണ്ടായി. ഇതിനടിസ്ഥാനത്തിൽ സോമാലിയയുടെ പരമാധികാരത്തിന്റെ സംരക്ഷണം എന്ന പ്രതിബദ്ധത ഈജിപ്റ്റിന് ലഭിക്കുകയും സൊമാലിയയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതിൽ പ്രതിരോധം തീർക്കാനും അതുവഴി തന്ത്രപ്രധാനമായ ചെങ്കടലിൽ ഈജിപ്റ്റിന് അധികാരം ലഭിക്കുകയും ചെയ്തു. സോമാലിയ നേരിടുന്ന ഭീകരവാദത്തെ ചെറുക്കാനും ഹോൺ ഓഫ് ആഫ്രിക്കയുടെയും മുഴുവൻ ഈസ്റ്റ് ആഫ്രിക്കയുടെയും സംരക്ഷണത്തിനും സഹകരണത്തിനും ഈജിപ്റ്റിന് സാധിക്കുമായിരുന്നു. സോമാലിയ ഈജിപ്റ്റിനെ രക്ഷകരായി തെരഞ്ഞെടുക്കാൻ കാരണം അയൽരാജ്യമായ എത്യോപ്യ തുർക്കിയുമായി നിലനിർത്തിപോകുന്ന ബന്ധത്തെ പ്രതിരോധിക്കാൻ ഈജിപ്റ്റ് തന്നെയാണ് മികച്ചതെന്ന വിലയിരുത്തലാണ്. 2025-25 കാലയളവിൽ സോമാലിയക്ക് ഐക്യരാഷ്ട്ര സഭയുടെ സെക്യൂറിറ്റി കൗൺസിലിൽ രണ്ട് വർഷം non- permanent അംഗത്വം ലഭിക്കുമെന്നത് ഈജിപ്റ്റിനെയും ഈ കരാറിലേക്ക് അടുപ്പിക്കുന്നതിൽ ഒരു ഘടകമായി. കരാറിന്റെ ആദ്യ ശുഭവാർത്തയായി വർഷങ്ങളായി അടഞ്ഞുകിടക്കുന്ന സോമാലിയയിലെ മൊഗാദിഷുവിലുള്ള ഈജിപ്റ്റിന്റെ എംബസി വീണ്ടും തുറക്കുകയുണ്ടായി. തുർക്കിയുമായി സഹകരണ കരാർ നിലനിൽക്കുന്ന സാഹചര്യത്തിൽതന്നെയാണ് ഈജിപ്റ്റ് സോമാലിയയുമായി പ്രതിരോധക്കരാറിൽ വന്നതും സൈന്യത്തെ സോമാലിയൻ തീരങ്ങളിൽ വിന്യസിച്ചതും. ഇത് ഹോൺ ഓഫ് ആഫ്രിക്കയിൽ പുതിയ രാഷ്ട്രീയ- നയതന്ത്ര കളമൊരുക്കുകയും തുർക്കിയുടെ താല്പര്യങ്ങൾക്കേറ്റ ക്ഷതമായി മാറുകയും ചെയ്തു. ഒരേ രാഷ്ട്രീയ-നയതന്ത്ര താല്പര്യങ്ങളുടെ ഏറ്റുമുട്ടലിലേക്ക് ഇത് എത്തിച്ചു.

എത്യോപ്യയിലൂടെ ഒഴുകുന്ന നൈൽ നദിയിൽ നിർമ്മിക്കുന്ന Grand Ethiopian Renaissance Dam. webuildgroup

എത്യോപ്യയും സോമാലിയയുടെ ഭാഗമായി കണക്കാക്കുന്ന സ്വയംഭരണാധികാരമുള്ള പ്രദേശമായ സോമാലിലാൻഡുമായി നിലവിൽവന്ന ഉടമ്പടി സോമാലിയക്കൊപ്പം ഈജിപ്റ്റും നിരസിക്കുകയും സോമാലിലാന്റിന്റെ സ്വാതന്ത്ര രാഷ്ട്രമോഹങ്ങളെ എതിർക്കുകയും ചെയ്തു. എത്യോപ്യ സോമാലിലാൻഡിൽ നിർമ്മിക്കുന്ന നാവിക താവളവും അതുവഴി ഈജിപ്റ്റിന് ചെങ്കടലിൽ നഷ്ട്ടപ്പെടുന്ന സ്വാധീനവും ആഫ്രിക്കയിലേക്കള്ള സമുദ്ര വ്യാപരത്തിനേൽക്കുന്ന തിരിച്ചടിയും ഈജിപ്റ്റിനെ സോമാലിയക്കൊപ്പം നിർത്തി. ഈജിപ്റ്റ് സോമാലിയയുമായി ഉണ്ടാക്കിയ ഈ ഉടമ്പടി ഈജിപ്റ്റിന്റെ വലിയ വിജയമായി നോക്കിക്കാണണം. കാരണം, എത്യോപ്യയും ഈജിപ്റ്റും തമ്മിൽ നിലനിൽക്കുന്ന മത്സരവും വിരോധവും ഈജിപ്റ്റിനെ സോമാലിയയോടും എത്യോപ്യയെ തുർക്കിയോടും അടുപ്പിച്ചു. ഈജിപ്റ്റിനെ ഇത് ഒരേ സമയം തുർക്കിയോടും സോമാലിയയോടും സഹകരണത്തോടെയുള്ള നയതന്ത്രബന്ധം നിലനിർത്തണമെന്ന പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. എത്യോപ്യ എന്നത് ഈജിപറ്റിന്റെ കണ്ണിലെ കരടാണ്, കാരണം എത്യോപ്യയിലൂടെ ഒഴുകുന്ന നൈൽ നദിയിൽ നിർമ്മിക്കുന്ന Grand Ethiopian Renaissance Dam (GERD) ഈജിപ്റ്റിന്റെ ഉറക്കം കെടുത്തികൊണ്ടിരിക്കുകയാണ്.ഈജിപ്റ്റിന്റെ ജീവനാഡിയായ നൈലിലെ GERD പ്രൊജക്റ്റ്നെതിരെ ശബ്ദമുയർത്താനും ആഫ്രിക്കൻ രാജ്യങ്ങളുടെ പിന്തുണ ലഭിക്കാനും സോമാലിയയുമായുള്ള ഉടമ്പടി പ്രകാരം ഈജിപ്റ്റിന് സാധിക്കുന്നു. എത്യോപ്യക്കെതിരെ അയൽ രാജ്യങ്ങൾക്കുള്ള ആശങ്കകൾ മുതലെടുത്തുകൊണ്ട് പ്രദേശത്ത് ശക്തമായ ഒരു സഖ്യം രൂപീകരിക്കുകയും എത്യോപ്യയെ ദുർബലപ്പെടുത്തുക എന്ന തന്ത്രവും ഈജിപ്റ്റിനുണ്ട്.വർഷങ്ങളായി ഇതിനായി പ്രാദേശിക സംഘടനകളായ IGAD (intergovernmental authority on development ), OAU ( Organization of African Unity) പോലുള്ളവയിൽ എത്യോപ്യക്കെതിരെ ലോബിയിങ് നടത്തികൊണ്ടിരിക്കുകയാണ്. കൂടാതെ സോമാലിയയുടെ സെക്യൂരിറ്റി കൗൺസിലിലെ non – permanent അംഗത്വവും ഈജിപ്റ്റിന് നേട്ടമാണ്.

ഈജിപ്റ്റിന് മുന്നിലുള്ള ഏറ്റവും വലിയ കടമ്പ തുർക്കിയാണ്. തുർക്കിയും എത്യോപ്യയും തമ്മിലുള്ള ശക്തമായ ബന്ധവും ഈജിപ്റ്റും തുർക്കിയും തമ്മിലുള്ള ഉടമ്പടിയും ഈജിപ്റ്റിന് ഒരേസമയം ചെക്ക് വയ്ക്കുന്നു. 2019 മുതൽ തുർക്കിയും ഈജിപ്റ്റും തുടർന്നു വരുന്ന ബന്ധം പ്രായോഗിക നേട്ടങ്ങളെ മനസ്സിലാക്കിക്കൊണ്ടുള്ളതാണ്. എന്നാൽ ചെങ്കടൽ എന്ന തന്ത്രപ്രധാനമായ സ്ഥലത്ത് വിജയിക്കുക എന്ന താല്പര്യങ്ങളുടെ സംഘർഷം തുർക്കിക്കും ഈജിപ്റ്റിനുമിടയിൽ വന്നത് ഉടമ്പടിയിലും സഹകരണത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നു.

സോമാലിലാൻഡിലെ സ്വതന്ത്ര സമര പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവർ. കടപ്പാട്:theguardian

എന്നാൽ 2024 ന്റെ പകുതിയോടെ തുർക്കി ഈജിപ്റ്റിനെ മറികടന്ന് സോമാലിയയുടെ പ്രിയപ്പെട്ടവർ ആവുകയും 2024 ഡിസംബർ 11 ന് പ്രശ്നത്തിന് മധ്യസ്ഥത വഹിച്ചതോടെ എത്യോപ്യയുടെ കൂടെ വിശ്വസ്ഥർ ആവുകയും ചെയ്തു. ഇതോടുകൂടെ പ്രദേശത്തെ പ്രബലശക്തിയാവാൻ തുർക്കിക്ക് കഴിഞ്ഞു, ഈജിപ്റ്റിന്റെ ഹോൺ ഓഫ് ആഫ്രിക്കയിലെ സ്വാധീനം ഇടിയാനും തുടങ്ങി. നീണ്ട മൂന്ന് മധ്യസ്ഥ ചർച്ചകളിലൂടെ തുർക്കി എത്യോപ്യയെയും സോമാലിയയെയും സംഘർഷാവസ്ഥയിൽ നിന്ന് ഒഴിവാക്കിയത് മൂന്ന് ഫലങ്ങളാണ് സൃഷ്ട്ടിച്ചത്. ഒന്നാമതായി, ഉടമ്പടി പ്രകാരം എത്യോപ്യക്ക് സോമാലിയയുടെ അംഗീകാരത്തോടെ സമുദ്രാധികാരം ലഭിക്കുന്നു. രണ്ടാമതായി സോമാലിയ നേരിടുന്ന ഭീകരവാദത്തെ (Al- Shabab) എത്യോപ്യയുടെയും തുർക്കിയുടെയും സഹകരണത്തോടെ പ്രതിരോധിക്കാൻ സാധിക്കുന്നു. മൂന്നാമതായി, എത്യോപ്യ പ്രഖ്യാപിച്ച സോമാലിലാൻഡിന്റെ സ്വതന്ത്രമോഹങ്ങൾ അവസാനിക്കുകയും സോമാലിയയുടെ ഐക്യം ഏകീകരിക്കപെടുകയും ചെയ്യുന്നു. നാലാമതായി, ഈജിപ്റ്റിനെ മറികടന്ന് ഹോൺ ഓഫ് ആഫ്രിക്കയിലെ സ്വാധീനശക്തിയാവാൻ തുർക്കിക്ക് സാധിക്കുന്നു. തുർക്കിക്ക് ഇതുവഴി ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഗൾഫ് ഓഫ് ഈഡനിലും നാവികവിന്യസം നടത്താനും തുറമുഖങ്ങളിൽ അധികാരം ലഭിക്കുകയും വാണിജ്യം എളുപ്പമാവുകയും ചെയ്യുന്നു.

തുർക്കിക്ക് വെല്ലുവിളിയായി ട്രംപിന്റെ (Trump 2.O) കീഴിൽ അമേരിക്ക സോമാലിലാൻഡിൽ ലക്ഷ്യം വെക്കുന്നുണ്ട്. എന്നിരുന്നാലും ഹോൺ ഓഫ് ആഫ്രിക്കയുടെയും മുഴുവൻ ഈസ്റ്റ്‌ ആഫ്രിക്കയുടെയും രാഷ്ട്രീയ മുഖം മാറ്റാൻ തുർക്കിക്ക് 2024 ഡിസംബർ 11 ലെ മധ്യസ്ഥതകൊണ്ട് സാധിക്കുന്നതാണ്. ഈജിപ്റ്റിന് പുറമെ യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയവരുടെ മോഹങ്ങൾ ഇതോടെ വാടിത്തുടങ്ങി എന്ന് വ്യക്തമാണ്.

Also Read

4 minutes read February 9, 2025 12:28 pm