Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഗാസക്ക് മേൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ 9000-ൽ അധികം പേർ നിലവിൽ കൊല്ലപ്പെട്ടു. 34000-ൽ അധികം പലസ്തീനികൾക്ക് പരിക്കേറ്റു. 16 വർഷമായി ഇസ്രായേലിന്റെ ഉപരോധം തുടരുന്ന ഗാസ ഒരു മരണമുനമ്പായി മാറിയിരിക്കുന്നു. ഗാസയിലെ ആശുപത്രികൾക്ക് നേരെ പലതവണ അക്രമങ്ങൾ നടന്നു. നിലവിൽ പ്രവർത്തനം തുടരുന്ന ആശുപത്രികൾ ഇന്ധനം ഇല്ലാത്തതിനാലും, ഇസ്രായേൽ സൈന്യം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നതിനാലും പ്രതിസന്ധിയിലാണ്. ഒരു മണിക്കൂറിൽ കുറഞ്ഞത് 35 പേരെങ്കിലും പരിക്കുകളോടെ ആശുപത്രിയിലെത്തുന്ന, 3,50,000 ഗുരുതര രോഗികളുള്ള ഗാസയിൽ ആശുപത്രികളുടെ സേവനം നിലയ്ക്കുന്ന അവസ്ഥയാണ്. ഗാസയിലെ സംഘർഷത്തിൽ 50,000 ഗർഭിണികൾ കുടുങ്ങിയിട്ടുണ്ടെന്നും പ്രതിദിനം 160 ൽ അധികം പ്രസവങ്ങൾ ഇവിടെ പ്രതീക്ഷിക്കുന്നുണ്ടെന്നും യു.എൻ ഏജൻസി പറയുന്നു. ഇന്ധനക്ഷാമം കാരണം ജനറേറ്ററുകൾ നിർത്തിയാൽ, അതിജീവനത്തിനായി ഇലക്ട്രിക് ഇൻകുബേറ്ററുകളെ ആശ്രയിക്കുന്ന നവജാത ശിശുക്കൾ മിനിറ്റുകൾക്കുള്ളിൽ മരിക്കും. ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതും, ആശയവിനിമയ മാർഗങ്ങൾ തടസപ്പെട്ടതും, വൈദ്യുതി ഇല്ലാത്തതും ഗാസയിലെ മാധ്യമപ്രവർത്തനം ദുസഹമാക്കുന്നു. കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് എന്ന സംഘടന നവംബർ മൂന്നിന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 36 മാധ്യമപ്രവർത്തകരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 31 പേർ പലസ്തീനികളും, 4 പേർ ഇസ്രായേലികളും, ഒരാൾ ലബനീസ് പൗരനുമാണ്. ഒക്‌ടോബർ 7 മുതൽ 24 വരെ ഗാസ മുനമ്പിലെ ഒരു ചതുരശ്ര കിലോമീറ്ററിൽ 33 ടൺ സ്‌ഫോടക വസ്തുക്കളാണ് ഇസ്രായേൽ സൈന്യം വർഷിച്ചത്. ഒക്‌ടോബർ 24 വരെ 12,000 ടണ്ണിലധികം സ്‌ഫോടകവസ്തുക്കൾ ഗാസയിൽ ഇസ്രായേൽ പ്രയോഗിച്ചതായി പലസ്തീൻ അതോറിറ്റി വ്യക്തമാക്കുന്നു. ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ 1945 ഓഗസ്റ്റ് 6 ന് അമേരിക്ക വർഷിച്ച ആദ്യത്തെ അണുബോംബിന്റെ ശക്തിക്ക് തുല്യമാണെന്ന് ഇതെന്ന് ഗാസ മീഡിയ ഓഫീസ് വെളിപ്പെടുത്തുന്നു.
സമാഹരണം : നിഖിൽ വർഗ്ഗീസ്, ഡിസൈനിംഗ് : കെ.എം ജിതിലേഷ്