ഹരി‌യാന: മുന്നണി രാഷ്ട്രീയം മനസിലാക്കാത്ത കോൺ‌​ഗ്രസ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഹരിയാനയുടെ റിസൾട്ട് നമ്മുടെ നാടിനും ഇന്ത്യയ്ക്കും ജനാധിപത്യത്തിനും ഒരു നല്ല റിസൾട്ടാണ്. ജനങ്ങളുടെ ബി.ജെ.പിക്കെതിരായ പോരാട്ടത്തിനെ ഒന്നുകൂടെ ശക്തിപ്പെടുത്തുന്ന ഒരു ഫലമാണ് ഇന്നത്തേത്. ഒരുപക്ഷേ എക്സിറ്റ് പോൾ മാത്രമല്ല ഇലക്ഷൻ പ്രഖ്യാപിച്ച ദിവസം തൊട്ട് കോൺഗ്രസ്സിനകത്ത്, ജയിക്കുമെന്ന അമിതമായ ഒരു വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസത്തിന്റെ കാരണം നിലവിലെ ഭരണത്തിനെതിരെ ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന അതൃപ്തിയാണ്. ഹരിയാനയിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് ബി.ജെ.പി ചെയ്തുവെച്ച പല ആക്രമണങ്ങളും ഡൽഹിയിൽ നിന്നാണ് ചെയ്യുന്നതെന്ന ആരോപണം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയും ഈ വർഷം ജയിക്കാനുള്ള സാധ്യത കുറവാണെന്ന് കണ്ടുകൊണ്ട് തന്നെയാണ് അവർ മുഖ്യമന്ത്രിയെ മാറ്റിയത്. പക്ഷേ സി.എമ്മിന്റെ കാര്യമാണെങ്കിലും മന്ത്രിമാർക്കുള്ള അലോക്കേഷനാണെങ്കിലും പല വിഷയങ്ങളിൽ ഹരിയാനയിലെ ആൾക്കാർ തന്നെ ബഹിഷ്ക്കരിക്കുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ നിന്നും പല കാര്യങ്ങളും നിയന്ത്രിക്കപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ്സിന് നല്ല സാധ്യതയുണ്ടെന്ന് മീഡിയ അടക്കമുള്ളവർക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു.

അത് മാത്രമല്ല ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഹരിയാനയിൽ യാത്ര ചെയ്തതനുസരിച്ച് കർഷകരുടെ സമരം പഞ്ചാബ് നയിച്ച സമരമാണെന്ന് നമുക്ക് തോന്നാം, പഞ്ചാബിലെ വലിയ കർഷകരാണ് അതിനെ നയിച്ചുകൊണ്ടിരുന്നത്. പക്ഷേ അത് ഏറ്റവും കൂടുതൽ ബാധിച്ചിരുന്നത് ഹരിയാനയെയായിരുന്നു. കാരണം ഒരു പ്ലെയ്ൻ ഫെർടൈൽ ലാന്റ് ആണ് ഹരിയാന. ആയിരക്കണക്കിന് ഏക്കർ ഫാം ഗ്രോത്ത് വരാൻ കാത്തിരിക്കുകയാണ്. കാരണം, ഈ നോർത്ത് ഇന്ത്യയിൽ നിന്നുള്ള എല്ലാം വാങ്ങിയിട്ട് ക്രോപ്പ് ചെയ്തിട്ട് വിൽക്കാനുള്ള സംവിധാനം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പായിരുന്നു. ഇപ്പോഴും ആ തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു. അപ്പൊ അങ്ങനെയൊരു സാഹചര്യത്തിൽ ഫാർമർ അജിറ്റേഷൻ ഏറ്റവും ശക്തമായി നിൽക്കുന്ന ഒരു സംസ്ഥാനമായിരുന്നു ഹരിയാന. പക്ഷേ കോൺഗ്രസ്സിന്റെ അമിത വിശ്വാസം എന്ന് പറഞ്ഞാൽ ഈയൊരു സാഹചര്യം കണ്ടിട്ട് കോൺഗ്രസ്സ് ഒറ്റയ്ക്ക് നിന്നാൽ പോലും ജയിക്കാൻ പറ്റും എന്നുള്ളതായിരുന്നു, ആം ആദ്മി പാർട്ടി- കോൺഗ്രസ് തമ്മിലുള്ള ചർച്ചകൾക്കകത്ത് അവർ 30 സീറ്റിൽ നിന്നും തുടങ്ങിയിട്ട് 5 സീറ്റ് മതിയെന്ന് പറഞ്ഞിട്ടും കോൺഗ്രസ് അവരുമായി സഖ്യത്തിന് തയ്യാറായില്ല. തയ്യാറാവാതെ പല സീറ്റുകളിലും കോൺഗ്രസും ആം ആദ്മി പാർട്ടിയും ബാക്കി പല ഇന്ത്യ അലയൻസ് സഖ്യങ്ങളും ഏറ്റുമുട്ടിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ രണ്ട് ഇലക്ഷനുകളും ഒന്നിച്ച് നോക്കിയാൽ കോൺഗ്രസ്സ് നയിക്കുന്ന ഇന്ത്യ സഖ്യത്തിന് ബിജെപിയെ തോൽപ്പിക്കാൻ തീർച്ചയായും പറ്റും. അക്കാര്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്, മാത്രമല്ല എല്ലാ സഖ്യങ്ങളെയും കൂടെ നിർത്താതെ കോൺഗ്രസ്സിന് ഒറ്റയ്ക്ക് ബിജെപിയെ നേരിടാനുള്ള ശക്തിയും കഴിവും ഇപ്പോൾ ഇല്ല.

തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്ന ബിജെപി പ്രവർത്തകർ, കടപ്പാട്: hindustantimes

ഇതോട് കൂടി ഇനിവരാൻ പോകുന്ന ഇലക്ഷനിൽ മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ സ്ഥലത്തൊക്കെ കോൺഗ്രസ്സിന് ഇക്കാര്യം വ്യക്തമായി കഴിഞ്ഞു, കോൺഗ്രസ്സ് ഇങ്ങനെ ഒറ്റയ്ക്ക് പോവേണ്ട സമയമായിട്ടില്ല എന്നുള്ളത്. കോൺഗ്രസ്സ് ഒരു നാഷണൽ പാർട്ടി ആയതുകൊണ്ട് എപ്പോഴും അവർക്കുള്ളൊരു പ്രവണതയാണ് ഒറ്റയ്ക്ക് മത്സരിക്കുക എന്നത്. അവർക്ക് മാത്രമല്ല അവരുടെ കേഡറിലും അങ്ങനെ തന്നെയാണ്. അതിന് തത്കാലമൊരു പരിഹാരമായി. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് എല്ലാവർക്കും സ്പേസ് കൊടുക്കാതെ ബിജെപിയെയും നരേന്ദ്രമോദിയെയും തോൽപ്പിക്കാൻ കഴിയില്ല എന്നുള്ള ഒരു കാര്യം കോൺഗ്രസ്സ് മനസിലാക്കണം. നരേന്ദ്രമോദി വെറുമൊരു ഫേസ് ആണ്. ഇന്ന് നരേന്ദ്രമോദി ആയിരിക്കാം, നാളെ അമിത ഷാ ആയിരിക്കാം, അതുകഴിഞ്ഞ് യോഗി ആദിത്യനാഥ് ആയിരിക്കാം പക്ഷേ പൊളിറ്റിക്സ് + കോർപറേറ്റ്സ്+ അർബൻ അപ്പർ കാസ്റ്റ് അങ്ങനെയൊരു വലിയൊരു സഖ്യമാണിത്. കോർപ്പറേറ്റ്സിനും അപ്പർ കാസ്റ്റിനും ബി.ജെ. പി ഭരിക്കുന്നകാലത്ത് ഒന്നും പറ്റില്ല എന്നത് ഈ ഗവണ്മെന്റ് കാഴ്ചവെക്കുന്ന അവരുടെ ഒരു പ്രോമിസ് ആണ്, അതേസമയത്ത് അദ്ധ്വാനിക്കുന്ന തൊഴിലാളികളെയും ന്യൂനപക്ഷക്കാരെയും പ്രയാസപ്പെടുന്ന ജനതയെയും അവർ പരിഗണിക്കില്ല. ജനങ്ങളെല്ലാം ഒരു വിഷയം കഴിഞ്ഞ് മറ്റ് വിഷയത്തിൽ പ്രക്ഷോപം ചെയ്തുകൊണ്ട് ഇരുന്നോ എന്നാൽ അതിനുള്ള പരിഹാരം ഞങ്ങൾ കണ്ടെത്തില്ല എന്നാണ് ബിജെപി ഗവൺമെന്റ് പറയാതെ പറയുന്നത്. ചുരുക്കി പറഞ്ഞാൽ ഈയൊരു കോർപ്പറേറ്റ് സഖ്യം ബിജെപിയുടെ സഖ്യമാണ്. മാത്രമല്ല ബിജെപിയുടെ അമിതമായ മണിപവറും മാനേജ്മെന്റ് പവറും വലുതാണ്. ഓരോ ബൂത്തുകളിലും ബിജെപിക്ക് ഒരു മാനേജ്മെന്റ് സിസ്റ്റമുണ്ട്. ആ സിസ്റ്റത്തിനെ കോൺഗ്രസിന് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ല എന്നുള്ളത് ഒന്നുകൂടെ തെളിയിച്ചിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ്. അങ്ങനെ നേരിടണമെങ്കിൽ കോൺഗ്രസ് പ്രാദേശികമായി സഖ്യമുണ്ടാക്കി, അവരോട് കൂടെ നിന്ന് അവരുടെ വിഷയങ്ങൾ കൂടെ അവതരിപ്പിച്ച് മുന്നോട്ട് പോയാൽ മാത്രമേ കോൺഗ്രസ്സിന് ബിജെപിക്ക് ഒരു ഓൾട്ടർനേറ്റീവായി മാറാൻ സാധിക്കുകയുള്ളൂ. അത് ഒന്നുകൂടെ തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയാണ് ഹരിയാന ഇലക്ഷൻ.

ഇതല്ലാതെ കോൺഗ്രസ് ജയിച്ചിരുന്നെങ്കിൽ അത് മുന്നോട്ട് ബിജെപിക്ക് ഒരു കേക്ക് വാക്ക് ആയി മാറിയേനെ, കാരണം ഇതോടുകൂടി കോൺഗ്രസ്, അവർക്ക് ഇനി മുന്നോട്ട് പോകാൻ സഖ്യങ്ങളുടെ ആവശ്യമില്ല എന്ന് എസ്റ്റാബ്ലിഷ് ചെയ്തേനെ. അത് മഹാരാഷ്ട്രയിലും, ജാർഖണ്ഡിലും, അസ്സമിലും, എല്ലാ ഇലക്ഷനിലും പ്രതിഫലിച്ചേനെ. അത് ബിജെപിക്ക് ഒരു മികച്ച അവസരമായി മാറുകയും ചെയ്തേനെ. എന്നാൽ ഹരിയാന ഇലക്ഷൻ റിസൾട്ട്, കോൺഗ്രസ് അടക്കമുള്ള ബിജെപിയെയും അവരുടെ രാഷ്ട്രീയത്തെയും എതിർക്കുന്ന എല്ലാവർക്കും നല്ലൊരു പാഠമായി മാറിയിട്ടുണ്ട്. കോൺഗ്രസിന് അകത്ത് ഭിന്നതകൾ ഉണ്ടായിരിക്കും. ദീപേന്ദർ ഹൂഡയും അദ്ദേഹത്തിന്റെ പിതാവും നയിക്കുന്ന ഒരു ഘടകമുണ്ട്, കൂടാതെ കുമാരി സൽജ നയിക്കുന്ന മറ്റൊരു ഘടകവുമുണ്ട്. ഇവർ തമ്മിൽ പരസ്പരം സഹകരണം ഇല്ലാതെയായിരുന്നു കാര്യങ്ങൾ നടന്നിരുന്നത്. മുൻ യൂത്ത് കോൺഗ്രസ്സ് നേതാവായിരുന്ന അശോക് തൻവറിനെ ഇലക്ഷന്റെ രണ്ട് മൂന്ന് ദിവസം മുൻപ് ബിജെപിയിൽ നിന്നും തിരിച്ചുകൊണ്ടുവന്നു. ഇതൊക്കെയാണ് കോൺഗ്രസ്സിന്റെ ഒരു പോരായ്മ. കോൺഗ്രസ്സിന്റെ പോരാട്ടവേളകളിൽ പാർട്ടി വിട്ട് പോയ ആളുകളെ തിരിച്ചെടുക്കുന്ന ഒരു സമീപനം പല കോൺഗ്രസ്സ്കാരെയും വല്ലാതെ ക്ഷീണിപ്പിക്കുന്ന ഒരു കാര്യമാണ്. അങ്ങനെ വിട്ടുപോയവരെ തിരിച്ചെടുക്കില്ല എന്ന ഒരു നിലപാട് എടുക്കേണ്ടതുണ്ട്. കോൺഗ്രസിന്റെ ഓർഗനൈസേഷണൽ ഡിസിപ്ലിൻ ഒരു വലിയ വിഷയമാണ്. അവർക്ക് പല കാര്യങ്ങളും തീരുമാനിക്കാൻ കഴിയുന്നില്ല. ബിജെപിയുടെ കാര്യം നേരെ തിരിച്ചാണ്, എന്താണോ ഡൽഹിയിൽ നിന്നും പറയുന്നത് അത് അനുസരിക്കാൻ അവർ തയ്യാറാണ്. അത്തരമൊരു സെൻട്രൽ കണ്ട്രോൾ കോൺഗ്രസ്സിന് ഇല്ലാതെ പോകുന്നത് വലിയ വിഷയമാണ്. കാസ്റ്റ് പൊളിറ്റിക്സ് എന്നത് കോൺഗ്രസ്സിന്റെ കാലങ്ങളിൽ ഉണ്ടായിരുന്ന പൊളിറ്റിക്സിന്റെ ഭാഗമാണ്, ഇന്നത് കോർപ്പറേറ്റ് vs നോൺ കോർപ്പറേറ്റ്സ് മത്സരമാണ്. ജനങ്ങളും ജനങ്ങളുടെ നയവും മുന്നോട്ട് വെക്കുന്ന ഒരു പൊളിറ്റിക്സും കോർപ്പറേറ്റ് നയത്തെ മുന്നോട്ട് വെക്കുന്ന മറ്റൊരു പൊളിറ്റിക്സുമാണ് ഇന്നത്തേത്. ജാട്ടുകളായലും ആരായാലും അവർക്ക് ലാഭം കാണുമ്പോൾ അവർ ബിജെപിയുടെ കൂടെ നിൽക്കും. അങ്ങനെയൊരു സാഹചര്യമാണ് വന്നിരിക്കുന്നത്.

വിജയമാഘോഷിക്കുന്ന വിനേഷ് ഫോ​ഗട്ട്, കടപ്പാട്: firstpost

വിനേഷ് ഫോഗട്ടിന്റെ വിജയം എന്നത് ഏറ്റവും തിളങ്ങി നിൽക്കുന്ന ഒന്നാണ്. അവിടെയും ആം ആദ്മി പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ ഒരു പ്രാധാന സ്ഥാനാർത്ഥിയായി വിനേഷ് ഫോഗട്ടിനെ അവതരിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു. പ്രതിപക്ഷ ഐക്യം ഇല്ലാതെപോയ വിഷയമുണ്ട്. അടിസ്ഥാനപരമായി നമുക്കെല്ലാവർക്കും കുറച്ചൊരു കൺസേൺ ആവേണ്ടിയിരുന്ന വിഷയം എന്തെന്നാൽ ലോക്കൽ വിഷയങ്ങൾ ഇലക്ഷന്റെ ഭാഗമാവുന്നില്ല എന്നുള്ളതാണ്. പ്രാദേശിക തലത്തിൽ എത്ര പ്രതിഷേധങ്ങളും പ്രശ്നങ്ങളും ഉണ്ടായാലും അത് ഇലക്ഷനിൽ പ്രതിഫലിക്കുന്നില്ല. ഇലക്ഷൻ എന്ന് പറഞ്ഞാൽ ലോക്കൽ വിഷയങ്ങൾ പ്രതിഫലിക്കാതെ പോവുന്നു. ജനങ്ങളുടെ വിഷയങ്ങൾ, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഒന്നും തന്നെ ഇതിന്റെ ഭാഗമാവുന്നില്ല എന്നുള്ളത് പ്രയാസപ്പെടുത്തുന്ന കാര്യമാണ്. പ്രതിപക്ഷ ഐക്യത്തിനെ കൂട്ടിനിർത്തേണ്ട ബാധ്യത കോൺഗ്രസിനെ പോലുള്ള വലിയ പാർട്ടികളുടേതാണ്, ആ ഒരു റോൾ കോൺഗ്രസ്സ് ഏറ്റെടുത്തില്ല. അതുകൊണ്ട് തന്നെ പല പാർട്ടികളും പല പക്ഷങ്ങളായി തന്നെ നിന്നു. ജെ.ജെ.പിയുടെ കൂടെ ചന്ദ്രശേഖർ ആസാദിന്റെ പാർട്ടി സഖ്യമുണ്ടാക്കി. പ്രതിപക്ഷ വോട്ടുകളിൽ ഇതെല്ലാം ഏകീകരിക്കാതെ പോയി. ഇലക്ഷന് പിന്നിൽ നടക്കുന്ന പല വിഷയങ്ങളും മീഡിയ പുറത്തുകൊണ്ടുവരുന്നില്ല. ബിജെപിയുടെ മാനേജ്മെന്റാണ് ഇതിനകത്ത് ഏറ്റവും കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത്. ജനങ്ങളുടെ താത്പര്യമോ ജനങ്ങളുടെ പ്രതിഷേധങ്ങളോ അതൊന്നുമല്ല പ്രധാന ഘടകമായത്. ബിജെപിയുടെ ഒരു മാനേജ്മെന്റ് സിസ്റ്റം, അത് ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനെയും എല്ലാം വെച്ച് കളിക്കുന്ന ഒരു മാനേജ്മെന്റ് സിസ്റ്റമാണ് അത്. കോൺഗ്രസ്സ് ഒരുകാലത്ത് ഇതിനേക്കാൾ വലിയ മാനേജ്മെന്റ് സിസ്റ്റമുള്ള ഒരു പാർട്ടിയായിരുന്നു എന്ന് പണ്ട് പറയുമായിരുന്നു. എല്ലാത്തിനെയും അട്ടിമറിക്കാൻ കെൽപ്പുള്ള ഒന്നായി ഇന്ന് ബിജെപി വളർന്നിരിക്കുന്നു. കോൺഗ്രസ്സിന് ബിജെപിയേക്കാൾ കൂടുതൽ സീറ്റ് കിട്ടിയിരുന്നുവെങ്കിലും അവർക്ക് ഗവണ്മെന്റ് ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല കാരണം സ്വാതന്ത്ര്യരെ വരെ കൂടെ നിർത്തികൊണ്ട് ഗവൺമെന്റ് ഉണ്ടാക്കാനുള്ള കാര്യങ്ങൾ ബിജെപിക്കുണ്ട്. ഭരണത്തിൽ നിന്നും മാറിനിൽക്കാൻ അവർ തയ്യാറല്ല, കാരണം അങ്ങനെ മാറിനിന്നാൽ അവരുടെ തന്നെ പല അഴിമതികളും മറ്റും വെളിച്ചത്ത് വരും, പല ആനുകൂല്യങ്ങളും അവർക്ക് കിട്ടാതെയാവും. നരേന്ദ്രമോദി ഗവണ്മെന്റ് തീർന്നുകഴിഞ്ഞാൽ എയർപോർട്ട് തൊട്ട് പല അഴിമതികളും ജനം തിരിച്ചറിയും. അതുകൊണ്ട് തന്നെ അവർക്ക് ഭരണത്തിൽ നിന്നും മാറിനിൽക്കാൻ കഴിയില്ല. അങ്ങനെ മാറിനിന്നാൽ പല സത്യങ്ങളും പുറത്തുവരും.

(സംഭാഷണത്തിൽ നിന്ന് തയ്യാറാക്കിയത്: ശ്യാം പ്രസാദ്)

Also Read

5 minutes read October 8, 2024 4:11 pm