സർക്കാർ പുറമ്പോക്ക് സ്വകാര്യ വ്യക്തികൾക്ക് എഴുതി നൽകുന്ന ഉദ്യോ​ഗ​സ്ഥർ

“പട്ടികജാതിക്കാർക്ക് നൽകിയ പട്ടയങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് കേരളം പരിശോധിച്ചിട്ടില്ല. ചൊക്രമുടി സംഭവം പറയുന്നത് അപേക്ഷ നൽകിയ പട്ടികജാതിക്കാർ പലരും പട്ടയം വാങ്ങാൻ പോലും പോയിട്ടില്ല എന്നാണ്. ഭൂപതിവ് ലിസ്റ്റിൽ അവരുടെ പേരുണ്ടായിരുന്നു. ഈ പട്ടയങ്ങൾ പിൽക്കാലത്ത് പലരും തട്ടിയെടുത്തിട്ടുണ്ട്. ഇപ്പോഴും തട്ടിയെടുത്തു കൊണ്ടിരിക്കുന്നു.”