ലോക്സഭയിലെ ജാതി-സമുദായ പ്രാതിനിധ്യം പറയുന്ന രാഷ്ട്രീയം

2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സവിശേഷതയായി വിലയിരുത്തപ്പെടുന്നത് പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടിം​ഗ് പാറ്റേണിൽ വന്ന വ്യത്യാസമാണ്. ജാതി സെൻസസ് നടപ്പിലാക്കുമെന്ന വാ​ഗ്ദാനം നൽകിക്കൊണ്ട് ഇൻഡ്യ മുന്നണി ഉയർത്തിപ്പിടിച്ച സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് ജനപിന്തുണ ലഭിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. മുന്നാക്ക സമുദായങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ബി.ജെ.പിയുടെ സവർണ്ണ രാഷ്ട്രീയത്തിന് തിരിച്ചടിയേറ്റതിന്റെ തെളിവാണ് എൻ.ഡി.എയുടെ സീറ്റുകളിലുണ്ടായ കുറവ്. ഇത്തവണത്തെ എം.പിമാരുടെ ജാതി-സമുദായ പ്രാതിനിധ്യം പരിശോധിക്കുമ്പോഴും പിന്നാക്ക-ന്യൂനപക്ഷ-ദലിത് പ്രാതിനിധ്യം ഉറപ്പാക്കാൻ എൻ.ഡി.എ മുന്നണിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഈ കണക്കുകൾ പറയുന്നത്. മുസ്ലീം വിഭാ​ഗത്തിൽ നിന്നും ഒരു എം.പി പോലും അവർക്കില്ല. ഇന്ത്യയിലെ വിവിധ ജാതി-സമുദായങ്ങളുടെ പ്രാതിനിധ്യം ഈ ലോക്സഭയിൽ എങ്ങനെയാണ് എന്ന് പരിശോധിക്കാം.

തയ്യാറാക്കിയത്: വി.പി.എം സ്വാദിഖ്. വിവരങ്ങൾക്ക് കടപ്പാട്: SPINPER PROJECT, Hindusthan Times

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read