കേരളീയം ബിജു എസ് ബാലൻ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് ഹമീം മുഹമ്മദിന്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2024ലെ കേരളീയം ബിജു എസ് ബാലൻ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് ഹമീം മുഹമ്മദിന്. മെക്കാനിക്കൽ എഞ്ചിനീയറിം​​ഗിൽ ബിടെക് ബിരുദം നേടിയ ഹമീം മുഹമ്മദ് നിലവിൽ പരിസ്ഥിതി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നു. കൊല്ലം പുനലൂർ സ്വദേശിയാണ്. ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ സാമൂഹിക അസമത്വം വർദ്ധിപ്പിക്കുന്നുണ്ടോ? കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ഒരു അന്വേഷണം’ എന്ന വിഷയത്തെ ആസ്പദമാക്കി റിപ്പോർട്ട് തയ്യാറാക്കുന്നതിനാണ് ഫെലോഷിപ്പ് നൽകുന്നത്.

കെ. രാജഗോപാൽ ചെയർപേഴ്സണും (മാധ്യമപ്രവർത്തകൻ, കോഴ്സ് ഡയറക്ടർ-കേരള മീഡിയ അക്കാദമി), ഡോ. എസ് ശങ്കർ (പരിസ്ഥിതി ശാസ്ത്രജ്ഞൻ), സി.ആർ നീലകണ്ഠൻ (സാമൂഹ്യ പ്രവർത്തകൻ), എസ് ഉഷ (ഡയറക്ടർ, തണൽ, തിരുവനന്തപുരം) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഹമീം മുഹമ്മദിനെ ഫെലോഷിപ്പിനായി തെരഞ്ഞെടുത്തത്.

2024 ജൂൺ 28 വെള്ളിയാഴ്ച വൈകീട്ട് 4.30ന് തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ നിതിൻ സേഥി (മാധ്യമപ്രവർത്തകൻ, റിപ്പോർട്ടേഴ്സ് കളക്ടീവ്, ഡൽഹി) ഫെലോഷിപ്പ് തുക കൈമാറും. തുടർന്ന്, പരിസ്ഥിതി അവകാശങ്ങൾ, രാഷ്ട്രീയ അഴിമതി, കാലാവസ്ഥാ അനിവാര്യതകൾ ഇന്ത്യയിൽ എന്ന വിഷയത്തിൽ നിതിൻ സേഥി 16-ാമത് ബിജു എസ് ബാലൻ അനുസ്മരണ പ്രഭാഷണം നടത്തും.

Also Read

1 minute read June 26, 2024 1:37 pm