പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് കൈമാറി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളീയം ബിജു എസ് ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. ഇന്ന് (2024 ജൂൺ 28) തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ നിതിൻ സേഥി (മാധ്യമപ്രവർത്തകൻ, റിപ്പോർട്ടേഴ്സ് കളക്ടീവ്, ഡൽഹി) ഈ വർഷത്തെ വിജയിയായ ഹമീം മുഹമ്മദിന് ഫെലോഷിപ്പ് തുക കൈമാറി. തുടർന്ന്, ‘പരിസ്ഥിതി അവകാശങ്ങൾ, രാഷ്ട്രീയ അഴിമതി, കാലാവസ്ഥാ അനിവാര്യതകൾ ഇന്ത്യയിൽ’ എന്ന വിഷയത്തിൽ നിതിൻ സേഥി 16-ാമത് ബിജു എസ് ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ സാമൂഹിക അസമത്വം വർദ്ധിപ്പിക്കുന്നുണ്ടോ? കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ഒരു അന്വേഷണം’ എന്ന വിഷയത്തെ ആസ്പദമാക്കി റിപ്പോർട്ട് തയ്യാറാക്കുന്നതിനാണ് ഹമീം മുഹമ്മദിന് ഫെലോഷിപ്പ് നൽകിയത്. മെക്കാനിക്കൽ എഞ്ചിനീയറിം​​ഗിൽ ബിടെക് ബിരുദം നേടിയ കൊല്ലം പുനലൂർ സ്വദേശിയായ ഹമീം മുഹമ്മദ് നിലവിൽ പരിസ്ഥിതി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നു.

പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ് ശങ്കര്‍ അധ്യക്ഷത വഹിച്ച യോ​ഗത്തിൽ ഫെലോഷിപ്പ് ജൂറി ചെയർപേഴ്സൺ കെ. രാജഗോപാൽ (മാധ്യമപ്രവർത്തകൻ, കോഴ്സ് ഡയറക്ടർ-കേരള മീഡിയ അക്കാദമി), പ്രൊഫ. കുസുമം ജോസഫ് (തുല്യപ്രാതിനിധ്യ പ്രസ്ഥാനം), കെ.എം ആതിര (മുൻ വർഷത്തെ ഫെലോഷിപ്പ് വിജയി) എന്നിവർ സംസാരിച്ചു.

Also Read

1 minute read June 28, 2024 3:46 pm