മണിപ്പൂർ കത്തുമ്പോൾ നോക്കിനിൽക്കുന്ന സർക്കാരുകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇന്ത്യയിൽ അപൂർവമായാണ് ഒന്നര വർഷമായി നീണ്ടുനിൽക്കുന്ന കലാപം നടക്കുന്നത്. 18 മാസത്തോളമായി മണിപ്പൂർ കത്തുകയാണ്. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തോടെ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുന്നു. ഈ സംഭവത്തിന് മുമ്പ്, നവംബർ ഏഴിന് ജിരിബാമിലെ മാർ ഗോത്രത്തിന്റെ ഗ്രാമത്തിന് നേരെ മെയ്തെയ് സായുധ സംഘങ്ങൾ ആക്രമണം നടത്തിയിരുന്നു. ഒന്നര വർഷമായി പ്രശ്നങ്ങളുണ്ടാകാതിരുന്ന പ്രദേശങ്ങളിലേക്കും സംഘർഷം വ്യാപിക്കുകയാണ്. ഇതുവരെ 250 പേർ കൊല്ലപ്പെട്ടുകയും 60,000 പേർ അഭയാർഥികളാവുകയും ചെയ്തു എന്നാണ് കണക്കുകൾ. സമാധാനപരമായ ജീവിതം സാധ്യമല്ലാത്ത വിധം മണിപ്പൂർ മാറിയിട്ടും കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഫലപ്രദമായ ഇടപെടലുകൾ നടത്താൻ കഴിയുന്നില്ല എന്നത് പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. കലാപം സംസ്ഥാന സർക്കാർ കണ്ടുനിൽക്കുകയാണെന്നും മണിപ്പൂരിൽ സമ്പൂർണ്ണ ഭരണത്തകർച്ചയാണെന്നുമുള്ള സുപ്രീം കോടതിയുടെ പരാമർശത്തിന് അടിവരയിടുന്നതാണ് പുതിയ സംഭവങ്ങൾ.

ജിരിബാമിലേക്കുള്ള പ്രവേശന കവാടം. കടപ്പാട്: theindiantribal

നവംബർ 16ന് ആണ് ജിരിബാം ജില്ലിയിൽ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും ദുരിതാശ്വാസ ക്യാമ്പിൽ നിന്നും തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ജിരിബാമിൽ ക്രിസ്തീയ ദേവാലയങ്ങൾക്കെതിരെയും വീടുകൾക്ക് നേരെയും വ്യാപക ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കേന്ദ്ര സേനയുടെ സാന്നിധ്യത്തിൽ നടന്ന ആക്രമണത്തിന് മെയ്തെയ് സായുധ സംഘങ്ങളാണ് നേതൃത്വം നൽകിയത്. ജിരിബാം ജില്ലയിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ, ജിരിബാമിലെ ബബുപരയിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുടെ വെടിവയ്‌പിൽ ഇരുപത്തിരണ്ടുകാരനായ കെ അത്തൗബ കൊല്ലപ്പെട്ടത് സ്ഥിതി വീണ്ടും രൂക്ഷമാക്കി. സംഘടിച്ചെത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ മണിപ്പൂർ പൊലീസിന്റെ പ്രത്യേക കമാണ്ടോ സംഘം നടത്തിയ വെടിവെയ്പ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്. മണിപ്പുരിൽ നവംബർ 7ന്‌ ശേഷം ഇതുവരെ 20 പേരാണ്‌ കൊല്ലപ്പെട്ടത്‌.

മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വീടിന് നേരെയും ആക്രമണം നടന്നു. പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ തകർക്കുകയും കൊള്ളയടിയ്ക്കുകയും ചെയ്തു. കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.  മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിൻ്റെ സ്വകാര്യ വസതിക്ക് നേരെയും ഇംഫാലിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. മൂന്ന് മന്ത്രിമാരുടെയും ആറ് എം.എൽ.എമാരുടെയും വീടുകൾ പ്രതിഷേധക്കാർ അടിച്ചുതകർക്കുകയും അവരുടെ സ്വത്തുക്കൾക്ക് തീയിടുകയും ചെയ്തു. തെരുവിലിറങ്ങിയ ജനക്കൂട്ടം ബിജെപി നേതാക്കളുടെ വസതികളും വാഹനങ്ങളും അടിച്ചുതകർത്തു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് തിരിച്ചടിയുണ്ടായില്ലങ്കിൽ പ്രത്യാഘാതം രൂക്ഷമാക്കുമെന്ന്  വിവിധ സംഘടനകൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പട്ടാളത്തെ ഉപയോഗിച്ച് കുക്കി ക്യാമ്പുകൾ തകർക്കണമെന്നാണ് മെയ്തെയ് സംഘടനകളുടെ ആവശ്യം.

കലാപ പ്രദേശത്ത് നിന്നുള്ള ദൃശ്യം. കടപ്പാട്:outlook

പിന്തുണ നഷ്ടമാകുന്ന മണിപ്പൂർ സർക്കാർ

സംഘർഷം അവസാനിപ്പിക്കാൻ ആത്മാർത്ഥമായ ഇടപെടൽ നടത്താതിരുന്നത് ബി.ജെ.പിക്ക് തിരിച്ചടിയായി മാറി. സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) ബി.ജെ.പി നേതൃത്വം നൽകുന്ന മണിപ്പൂർ സർക്കാരിനുള്ള പിന്തുണ കഴിഞ്ഞ ദിവസം പിൻവലിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ നേതൃത്വത്തിൽ മണിപ്പൂർ സർക്കാർ സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തിൽ എൻ.പി.പി പറയുന്നു. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിലുമുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് എൻ.പി.പി പിന്തുണ പിൻവലിച്ചത്.

ഇതിന് പിന്നാലെ ജിരിബാമിൽ ബി.ജെ.പി നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറൽ സെക്രട്ടറി മുത്തും ഹേമന്ത് സിങ്, മറ്റൊരു ജനറൽ സെക്രട്ടറി പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എൽ ചവ്വോബ സിങ് എന്നിവരും മറ്റ് രണ്ട് പേരുമാണ് രാജിവെച്ചത്.

സമാധാന പുനഃസ്ഥാപനത്തിന് ജനങ്ങൾ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാജിക്ക് തയ്യാറാണെന്ന് കോൺഗ്രസ് എം.എൽ.എമാരും അറിയിച്ചു. സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എം.എൽ.എമാരാണ് രാജി സന്നദ്ധത അറിയിച്ചത്. മണിപ്പൂരിൽ ആര് ഭരിച്ചാലും നീതി ഉറപ്പാക്കണമെന്ന് കോൺഗ്രസ് ദേശീയാദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഒരു വർഷത്തിലേറെയായി മണിപ്പൂരിലെ ജനങ്ങൾ കഷ്ടപ്പെടുകയാണ്, പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ സമയമില്ല, പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത് എന്നും ഖാർഗെ ചോദിച്ചു.

മണിപ്പൂരിലെ സെൻസിറ്റീവ് ഏരിയയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നു. കടപ്പാട്: PTI

മണിപ്പൂർ സൈനിക തടവിലേക്കോ?

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മണിപ്പൂരിൽ സുരക്ഷാ വിന്യാസം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു. സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) 50 കമ്പനികളെ കൂടി കേന്ദ്രം സംസ്ഥാനത്തേക്ക് അയയ്ക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജിരിബാം ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ മാസം 12ന് 20 കമ്പനി സേനയെ കേന്ദ്രം അയച്ചിരുന്നു. എന്നിട്ടും സംഘർഷം അവസാനിക്കാത്തതുകൊണ്ടാണ് കൂടുതൽ സേനയെ അയയ്ക്കാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. മണിപ്പൂരിൽ സംഘർഷം ആരംഭിച്ച മുതൽ വിന്യസിച്ച 218 കമ്പനി സേന നിലവിൽ സംസ്ഥാനത്തുണ്ട്. ഇതിനു പുറമെയാണു കൂടുതൽ സൈനികർ എത്തുന്നത്. സേനയെ അധികമായി വിന്യസിച്ചിട്ടും സംഘർഷം കുറയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കുക്കി വിഭാഗത്തിലെ പതിനൊന്ന് പേർ കൊല്ലപ്പെട്ട സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തുകയും ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Also Read

3 minutes read November 19, 2024 2:30 pm