പറന്നുപോയി തിരിച്ചെത്തുന്ന തുമ്പികൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഞാൻ ഹാർദിക സുഭാഷ്. മെലോണ്ടിക് മോണ്ടിസോറി സ്കൂളിൽ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. എൻറെ വീട് തളിപ്പറമ്പിന് അടുത്തുള്ള മുയ്യത്താണ്. പ്രകൃതിനിരീക്ഷണമാണ് എൻറെ പ്രധാനപ്പെട്ട ഹോബി. പക്ഷികളെയും ചിത്രശലഭങ്ങളെയും മറ്റും ഞാൻ ശ്രദ്ധിക്കുകയും അവയെ തിരിച്ചറിയാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ ‘വാക്ക് വിത്ത് വി സി’ ഗ്രൂപ്പ് നടത്തിയ തുമ്പി ചലഞ്ചിൽ ഞാനും പങ്കെടുത്തിരുന്നു. അതിനുശേഷം തുമ്പികളെ കുറിച്ച് അറിയാനും ധാരാളം തുമ്പികളെ നിരീക്ഷിക്കാനും പറ്റി. തുമ്പികളെ കണ്ടാൽ അവയെ ഫോട്ടോയെടുത്ത് iNat വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. തുമ്പികൾ പറന്നുപോയി തിരിച്ച് അതേ സ്ഥലത്ത് വന്നിരിക്കുന്നത് കൊണ്ട് തുമ്പികളെ ഫോട്ടോ എടുക്കാൻ എനിക്ക് ഇഷ്ടമാണ്. സെപ്റ്റംബർ 21, 22 തീയതികളിൽ പയ്യന്നൂർ ലളിതകലാ അക്കാദമിയിൽ നടന്ന ചിത്രപ്രദർശനത്തിൽ എൻ്റെ ഫോട്ടോകളും ഉണ്ടായിരുന്നു.

Lathrecista asiatica, Asian Blood Tail
ചോരവാലൻ തുമ്പി
Ictinogomphus decorates, Common Flangetail 
നാട്ടു കടുവ
Pseudagrion microcephalum, Blue Grass Dart
നാട്ടു പൂത്താലി
Tramea limbata, Black Marsh Trotter
കരിമ്പൻ പരുന്തൻ
Diplacodes trivialis, Blue Ground Skimmer
നാട്ടു നിലത്തൻ
Neurothemis fulvia, Russet Percher
തവിടൻ തുരുമ്പൻ
Orthetrum chrysis, Brown-backed Red Marsh Hawk
ചെന്തവിടൻ വ്യാളി
Lestes elatus, Asian Emerald Spreadwing
പച്ചവരയൻ ചേരാച്ചിറകൻ

Featured image: Trithemis aurora, Crimson Marsh Glider, സിന്ധൂരച്ചിറകൻ

Also Read

1 minute read October 7, 2024 12:21 pm