വളരുന്ന അതിസമ്പന്നരും ആ​ഗോള അസമത്വവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആഗോളതലത്തിൽ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം 2024ൽ വീണ്ടും വർദ്ധിച്ചതായി വെളിപ്പെടുത്തുന്ന അന്താരാഷ്ട്ര സംഘടനയായ ഓക്സ്ഫാമിന്റെ റിപ്പോർട്ട് പുറത്തിറങ്ങി. 2024-ൽ ലോകത്തെ അതിസമ്പന്നരുടെ സമ്പത്ത് മുൻ വർഷത്തെക്കാൾ മൂന്നിരട്ടിവേഗത്തിൽ വളർന്നതായി റിപ്പോർട്ട് കണക്കുകളിലൂടെ വ്യക്തമാക്കുന്നു. തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണ ജനങ്ങളുടെ അവസ്ഥ കൂടുതൽ കഷ്ടത്തിലായപ്പോൾ ലോക ജനസംഖ്യയിൽ ന്യൂനപക്ഷമായ ധനികരിലേക്ക് സമ്പത്ത് കൂടുതൽ എത്തുന്നു. സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിലാണ് ‘Takers Not Makers: The unjust poverty and unearned wealth of colonial inheritance’ എന്ന പേരിലുള്ള റിപ്പോർട്ട് പുറത്തിറക്കിയത്.

2022-23 നെ അപേക്ഷിച്ച് 2023-24ൽ ശതകോടീശ്വരരുടെ സമ്പത്തിലുണ്ടായ വൻ വർദ്ധനവ്. കടപ്പാട്: oxfam.org

ലോകത്തെ അതി സമ്പന്നരുടെ വളർച്ചാനിരക്ക് 2023 നെ അപേക്ഷിച്ച് 2024 ൽ മൂന്നിരട്ടി വേഗത്തിൽ വർധിച്ചിരിക്കുന്നു എന്നാണ് പഠനം പറയുന്നത്. രണ്ട് ലക്ഷം കോടി ഡോളറിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ലോക രാഷ്ട്രീയത്തിലും സമ്പദ് വ്യവസ്ഥയിലും പ്രബല സാമ്പത്തിക ശക്തികളായി മാറിയ ശതകോടീശ്വരരുടെ ചരിത്രം പിന്തുടർച്ചാവകാശത്തിലൂടെയാണ് ഉണ്ടായത് എന്നും റിപ്പോർട്ട് കാണിക്കുന്നു. ലോകത്തെ ഏറ്റവും വലിയ പത്ത് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഏഴിന്റെയും സി.ഇ.ഒ അല്ലെങ്കിൽ ഓഹരിയുള്ളത് ശതകോടീശ്വരർക്ക് ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മാത്രം ലോകത്തെ അതിസമ്പന്നരായ പത്ത് പേരുടെ സമ്പത്ത് ശരാശരി പത്ത് കോടി ഡോളറാണ് വർധിച്ചിട്ടുള്ളത്. ലക്ഷം കോടി ഡോളറിന്റെ ആസ്തിയുള്ളവർ (ട്രില്യണയർ) പത്ത് വർഷത്തിനുള്ളിൽ അഞ്ച് പേരെങ്കിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട് പ്രവചിക്കുന്നത്.

2024-ൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2024 ൽ മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്ത് രണ്ട് ട്രില്യൺ യു.എസ് ഡോളറാണ് വർദ്ധിച്ചിട്ടുള്ളത്. അതായത് ലോകത്തിലെ എല്ലാ ശതകോടീശ്വരന്മാരുടെയും ഉടമസ്ഥതയിലുള്ള മൊത്തം പണത്തിൻ്റെ അളവ് 2024 ൽ രണ്ട് ട്രില്യൺ യു.എസ് ഡോളർ വർദ്ധിച്ചു. 2024 ൽ 204 പുതിയ ശതകോടീശ്വരന്മാരാണ് സൃഷ്ടിക്കപ്പെട്ടത്. ഓരോ ആഴ്ചയിലും ശരാശരി നാല് പുതിയ ശതകോടീശ്വരന്മാരാണ് ഉണ്ടായിവന്നതെന്നും പഠനം കണ്ടെത്തുന്നു. ശതകോടീശ്വരന്മാരുടെ സമ്പത്ത് വർദ്ധിക്കുന്നതിന്റെ വേ​ഗതയും ഞെട്ടിക്കുന്നതാണ്. പ്രതിദിനം രണ്ട് ദശലക്ഷം ഡോളർ ആണ് വർദ്ധനവ്. ലോക സമ്പത്തിന്റെ 69 ശതമാനവും വടക്കേ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഓസ്‌ട്രേലിയയും ഉൾപ്പെടുന്ന ആഗോള ഉത്തര രാജ്യങ്ങളുടെ (ഗ്ലോബൽ നോർത്ത്) കൈവശമാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. എന്നാൽ ജനസംഖ്യ പരിശോധിച്ചാൽ ലോക ജനസംഖ്യയുടെ 20.6 ശതമാനം മാത്രമാണ് ആഗോള ഉത്തര രാജ്യങ്ങളുടേത്.

​ഗ്ലോബൽ നോർത്തും ​ഗ്ലോബൽ സൗത്തും. കടപ്പാട്:wikipedia

കോടീശ്വരന്മാരുടെ എണ്ണം കൂടുന്നത് കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയുമാണ് എന്ന ധാരണയെ റിപ്പോർട്ട് തിരുത്തുന്നുണ്ട്. അനന്തരാവകാശത്തിലൂടെയും കുത്തകാധികാരത്തിലൂടെയും ഒരു പുതിയ പ്രഭുവർഗ്ഗത്തിൻ്റെ ഉദയമാണ് സംഭവിച്ചിട്ടുള്ളതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ശതകോടീശ്വരന്മാരുടെ സമ്പത്തിൻ്റെ 60 ശതമാനവും അഴിമതിക്കാരിൽ നിന്നോ കുത്തകാധികാരത്തിൽ നിന്നോ പാരമ്പര്യമായി ലഭിച്ചതാണെന്നാണ് റിപ്പോർട്ട് പറയുന്നത്. കോളനിവൽക്കരണത്തിലൂടെ ദരിദ്ര രാജ്യങ്ങളെ ചൂഷണം ചെയ്താണ് അതിസമ്പന്നർ പണമുണ്ടാക്കിയത് എന്ന ചരിത്രവും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്.

ആധുനിക ബഹുരാഷ്ട്ര കുത്തകകൾ സാമ്രാജ്യത്വത്തിന്റെ നിർമ്മിതിയാണെന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നടത്തിയ ഭീമൻ കൊള്ളയിൽ നിന്നുമാണ് ​ഗ്ലോബൽ നോർത്തിന് ഈനേട്ടം ലഭിച്ചതെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നുണ്ട്. കൊളോണിയൽ ഇന്ത്യയുടെ പകുതിയോളം സമ്പത്ത് കവർന്നെടുത്താണ് ഗ്ലോബൽ നോർത്തിൽ വൻകിട ശക്തികൾ രൂപപ്പെട്ടത്. ഇന്ത്യയെ കോളിനിയാക്കിവെച്ചിരുന്ന 1765 നും 1900 നും ഇടയിൽ ബ്രിട്ടൺ കൊള്ളയടിച്ചത് 64.82 ട്രില്യൺ ഡോളറാണ്. ഇതിന്റെ പാതി ബ്രിട്ടനിലെ അതിസമ്പന്നരിൽ 10 ശതമാനത്തിന്റെ കൈയിലെന്നും ഓക്സ്‌ഫാമിന്റെ റിപ്പോർട്ട് പറയുന്നു.

അതിസമ്പന്നൻ വർധിച്ചുകൊണ്ടിരിക്കുമ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ (പ്രതിദിനം ആറര ഡോളർ -560 രൂപ- വരുമാനമുള്ളവർ) സമ്പത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദാരിദ്ര്യത്തിൽ കഴിയുന്ന ലോകത്തിലെ എല്ലാ ജനങ്ങളും അനുഭവിക്കുന്നത് വലിയ പ്രതിസന്ധിയാണ്. മഹാമാരി സൃഷ്ടിച്ച നഷ്ടങ്ങളിൽ നിന്ന് ഇനിയും അവർ കരകയറിയിട്ടില്ല. കുറഞ്ഞ ദിവസക്കൂലിയും ഭക്ഷ്യോത്പന്നങ്ങളുടെ വില വർദ്ധനയും സാമ്പത്തികമായ മറ്റ് ബുദ്ധിമുട്ടുകളും അടിസ്ഥാന തൊഴിലാളികളുടെ നിത്യജീവിതം കൂടുതൽ ദുരിതത്തിലാക്കിയിരിക്കുന്നു. ഇപ്പോഴുള്ള അസമത്വം തുടരുകയുണ്ടെങ്കിൽ ലോകത്ത് നിലനിൽക്കുന്ന ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കാൻ 230 വർഷങ്ങൾ വേണ്ടിവരുമെന്നും ഓക്സ്ഫാം റിപ്പോർട്ട് പറയുന്നു.

Also Read

1 minute read January 24, 2025 11:30 am