Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
തുടര്‍ച്ചയായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഭയന്നാണ് ഏഴ് മുതുവാന്‍ കുടുംബങ്ങള്‍ തൃശൂരിലെ മലക്കപ്പാറയിലെ വീരന്‍കുടിമലയില്‍ നിന്ന് കുറച്ചു വർഷങ്ങൾക്ക് മുമ്പ് കുടിയിറങ്ങിയത്. ഇവര്‍ക്ക് 8.7 ഏക്കര്‍ ഭൂമി കണ്ടെത്തി വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനവുമുണ്ടായിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞ വേനല്‍ക്കാലം ഈ ഏഴ് കുടുംബങ്ങളും ഞണ്ടുചുട്ടാൻപാറ എന്ന മലയിടുക്കിലെ പാറപ്പുറത്താണ് കഴിഞ്ഞ് കൂടിയത്. മഴക്കാലമായതോടെ ഞണ്ട്ചുട്ടാന്‍പാറയിലെ വാസം ഇവര്‍ക്ക് അപ്രായോഗികമായി. അങ്ങനെ ടാറ്റാ ടീ എസ്റ്റേറ്റിനു അരികിലുള്ള മയിലാടും പാറയിൽ വീരന്‍കുടിമലയിലുള്ളവര്‍ തന്നെ കണ്ടെത്തിയ പുതിയ സ്ഥലത്താണ് ഈ ഏഴ് കുടുംബങ്ങള്‍ ഇപ്പോള്‍ അധിവസിക്കുന്നത്.മഴക്കാലം ശക്തമാകുമ്പോൾ മലക്കപ്പാറയിലെ കമ്മ്യൂണിറ്റി ഹാളിലെത്തിക്കുകയാണ് മുമ്പ് അധികാരികള്‍ ചെയ്തിരുന്നതെന്നും ഇനി അത് ഞങ്ങള്‍ക്ക് താല്പര്യമില്ലെന്നും ഇവര്‍ പറയുന്നു.