കേരളം വിട്ടുപോകുന്നവരുടെ അക്കരപ്പച്ചകൾ

ഉപരി പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന മലയാളി യുവതയുടെ എണ്ണം കൂടിവരുകയാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള ഒഴുക്കിനെക്കുറിച്ച് പഠിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കേരള സർക്കാർ. മലയാളി വിദ്യാർത്ഥികളുടെ പ്രവാസം നിയമസഭയിൽ ചർച്ചയാവുകയും തുടർന്ന് കരിക്കുലം പരിഷ്കരിച്ച് പഠനത്തിനൊപ്പം പാർട്ട്‌ ടൈം ജോലി ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറയുകയും ചെയ്തു. കേരളം ജീവിക്കാൻ കൊള്ളാത്ത സ്ഥലമാണെന്ന കുപ്രചരണം കാരണമാണ് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതെന്നും അത് തടയാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രിയും പറയുന്നു.  കേരള വികസന മാതൃകയുടെ നേട്ടമായി അഭിമാനിച്ചിരുന്ന വിദ്യാഭ്യാസ നിലവാരത്തിൽ നമ്മൾ പിന്നോട്ട് പോകുന്നതുകൊണ്ടാണോ ഈ ഒഴുക്ക് സംഭവിക്കുന്നത്? കേരളത്തിൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയാണോ ഈ നാടുവിടലിന് കാരണമായി മാറുന്നത്? അതോ സ്വാതന്ത്ര്യവും പണവും പുതുമകളും തേടിയുള്ള പറക്കലുകളാണോ ഇത്? എന്തെല്ലാമാണ് നമ്മുടെ യുവത്വത്തെ പ്രവാസത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ? കേരളീയം ചർച്ച ചെയ്യുന്നു, കേരളം വിട്ട് പോകുന്നവരുടെ അക്കരപ്പച്ചകൾ

പങ്കെടുക്കുന്നവർ: അനു അശ്വിൻ (ക്വീർ വിദ്യാർത്ഥി, മെഡിക്കൽ കോളേജ്, കോഴിക്കോട്), ആദർശ് സിറിൾ (ഗവേഷകൻ, മഹാത്മഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം), അനിൽ വേങ്കോട് (മുൻ പ്രവാസി, സാംസ്കാരിക പ്രവർത്തകൻ, തിരുവനന്തപുരം), പി.എൽ ജോമി (അധ്യാപകൻ, വിദ്യാഭ്യാസ വിദഗ്ദൻ, തൃശൂർ)

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 27, 2023 1:49 pm