മത്സ്യത്തൊഴിലാളികളുടെ ഭൂമി പിടിച്ചെടുത്ത് ലക്ഷദ്വീപിലേക്കെത്തുന്ന ടെന്റ് സിറ്റി

അഗത്തി ദ്വീപിലെ തീരത്ത് നിന്നും മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ച് ടെന്റ് ടൂറിസം നടപ്പിലാക്കുകയാണ് ലക്ഷദ്വീപ് ടൂറിസം ഡിപ്പാർട്ട്മെന്റ്. പ്രഫുൽ ഖോഢ പട്ടേൽ അഡ്മിനിസ്ട്രേറ്ററായിരിക്കുന്ന ദാദ്ര നാ​ഗ‍‍‍ർ ഹവേലിയിലും ദാമൻ-ദിയുവിലും ടെന്റ് സിറ്റികളുള്ള പ്രവേ​ഗ് ലിമിറ്റഡാണ് ലക്ഷദ്വീപിലേക്കും എത്തുന്നത്. ബോട്ടുകൾ, ചെറുവള്ളങ്ങൾ, മീൻ ഉണക്കാനുള്ള ഷെഡുകൾ എല്ലാം ടെന്റ് സിറ്റിക്കായി ഒഴിപ്പിക്കുന്നു.