ലോകമെങ്ങും ദുരന്തം വിതച്ച് ഡൊണാൾഡ് ട്രംപ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

MAGA (Make America Great Again) ക്യാംപയിനിലൂടെ രണ്ടാം തവണയും അധികാരത്തിൽ എത്തിയ ട്രംപിന്റെ നയങ്ങളും നടപടികളുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചർച്ചയായികൊണ്ടിരിക്കുകയാണ്. The Golden Age of America Begins Right Now എന്ന് പറഞ്ഞ് തുടങ്ങിയ ട്രംപിന്റെ കന്നി പ്രസംഗം അമേരിക്കയുടെ ‘പുതിയ’ കാലാവസ്ഥാ പരിസ്ഥിതി രാഷ്ട്രീയത്തിലേക്കും വിരൽ ചൂണ്ടുന്നതാണ്. കുടിയേറ്റ വിരുദ്ധ നയങ്ങളായിരുന്നു ട്രംപിന്റെ മുഖ്യ പ്രചാരണ വിഷയങ്ങളിൽ ഒന്ന്. അനധികൃത കുടിയേറ്റക്കാരെ ക്രിമിനലുകൾ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കോളനി രാജ്യങ്ങളോടുള്ള ട്രംപിന്റെ വംശീയ സമീപനമാണ് കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടികളിൽ കണ്ടത്. അമേരിക്കയിൽ നിന്നും തിരിച്ചയച്ച കുടിയേറ്റക്കാർക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും യാത്ര വേളയിൽ നിഷേധിക്കപ്പെട്ടു. മെക്‌സിക്കൻ അതിർത്തിയിൽ കുടിയേറ്റം നിയന്ത്രിക്കുന്നതിന് സൈന്യത്തെ വിന്യസിച്ചു. കയ്യടികളോടെയാണ് ട്രംപിന്റെ പ്രഖ്യാപനം സെനറ്റേഴ്‌സ് ഏറ്റെടുത്തത്. മെക്‌സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റാനുള്ള തീരുമാനവും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന കടുത്ത പ്രഖ്യാപനവും ഗർഭധാരണം ഉദ്ധാരണത്തിലാരംഭിക്കുന്നു (Contraception Begins at Erection Act) എന്ന നിയമം ഏർപ്പെടുത്തലും പോലെ വിചിത്രമായ പല തീരുമാനങ്ങളും ട്രംപ് നടപ്പിലാക്കി വരുന്നു. ഞെട്ടിപ്പിക്കുന്ന മറ്റു ചില തീരുമാനങ്ങൾ പരിസ്ഥിതിയും കാലാവസ്ഥാ ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്.

Make America Great Again ക്യാമ്പയിനിൽ ഡൊണാൾഡ് ട്രംപ് സംസാരിക്കുന്നു. കടപ്പാട് : AP News

മാനവരാശി ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മലിനീകരണം. പ്ലാസ്റ്റിക്കിൻ്റെ വാർഷിക ആഗോള ഉൽപ്പാദനം 2019-ൽ 460 ദശലക്ഷം ടൺ ആയിരുന്നു. 400 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്നതിൽ വെറും ഒമ്പത് ശതമാനം പ്ലാസ്റ്റിക്കുകൾ മാത്രമാണ് പുനരുപയോഗം ചെയ്യുന്നതെന്നിരിക്കെ ഉത്പാദനത്തിൽ മുഖ്യ പങ്കുവഹിക്കുന്ന അമേരിക്ക പ്ലാസ്റ്റിക് ഉത്പാദനം വർധിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം ട്രംപ് എടുത്തു കളയുകയും ഇലക്ട്രിക് വാഹനങ്ങൾ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്തു. 2035 ഓടെ യു.എസിലെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ 60 ശതമാനത്തിലധികം കുറയ്ക്കുന്നതിനുള്ള മുൻ ഭരണാധികാരി ബൈഡന്റെ പദ്ധതികളും ട്രംപ് തള്ളിക്കളഞ്ഞു.

മറ്റൊന്ന് ക്രൂഡ് ഓയിൽ, പ്രകൃതി വാതകങ്ങൾ, സ്വർണ്ണം എന്നിവയുടെ ഖനനത്തിന് അനുമതി നൽകലാണ്. ഫോസിൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിച്ചും ധാതുഖനനം വർധിപ്പിച്ചും മുന്നോട്ടുപോകാനുള്ള എക്സിക്യൂട്ടീവ് ഓർഡറുകൾ ട്രംപ് നൽകി കഴിഞ്ഞു. “ഹൈഡ്രോ കാർബൺ ആണ് സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും അവസരങ്ങളുടെയും പ്രധാന തന്തു, ലോകത്തിലെ ഏഴു ബില്യൺ നിർഭാഗ്യരായ ആളുകൾ ഇതിന് പിന്നാലെയാണ്, എന്നാൽ അമേരിക്ക ഉൾപ്പെടുന്നത് ഭാഗ്യവാന്മാരായ ഒരു ബില്യൺ ആളുകളുടെ കൂട്ടത്തിലാണ്. എനർജി ട്രാൻസിഷൻ എന്നത് ഇന്ന് ലോകം മുഴുക്കെ അംഗീകരിക്കുന്നുണ്ടെങ്കിലും അമേരിക്ക അതിനെ അംഗീകരിക്കുന്നില്ല. ആധുനിക ബദലുകളായ സൗരോർജ്ജം, കാറ്റ്, തിരമാല തുടങ്ങിയവ വൈദുതി ഉത്പാദനത്തിന്റെ ഒരു ഭാഗം മാത്രമേ റീപ്ലേസ് ചെയ്യുന്നുള്ളു, അതുകൊണ്ടുതന്നെ ഹൈഡ്രോകാർബണിന്റെ കൂടുതലായ ഉത്പാദനം അമേരിക്ക കൈവരിക്കും.” ട്രംപിന്റെ ഊർജകാര്യ വകുപ്പ് സെക്രട്ടറി ക്രൈസ്റ്റ് റൈറ് (Christ Wright) ന്റെ കമ്പനി ‘ലിബർട്ടി എനെർജി’യുടെ പോളിസി ഡോക്യുമെന്റുകളിൽ ഇങ്ങനെ പറയുന്നു.

പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറിയതിനെ തുടർന്ന് നടന്ന പ്രതിഷേധം. കടപ്പാട്:thecityfix.com

അധികാരമേറ്റ ശേഷം ലോകാരോഗ്യ സംഘടനയിൽ നിന്നും പാരീസ് ഉടമ്പടിയിൽ നിന്നും പിൻമാറിക്കൊണ്ടുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. സമ്പന്ന രാജ്യങ്ങളുടെ ആരോഗ്യ ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്ന, ദരിദ്ര രാജ്യങ്ങളുടെ ആരോഗ്യ പ്രവർത്തങ്ങളെ ഇത് ബാധിക്കും. യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG Goals) മുഖ്യ സംഭാവന, ലോക ആരോഗ്യ സംഘടനയുടെ അഞ്ചിൽ ഒരു വിഹിതം എന്നിവ വഹിച്ചിരുന്നത് അമേരിക്ക ആയിരുന്നു. USAID ലോകത്തിലെ ഏറ്റവും കൂടുതൽ സഹായം നൽകുന്ന ഏജൻസിയാണ്, 2023-ൽ മാത്രം അമേരിക്ക 72 ബില്യൺ ഡോളർ അന്താരാഷ്ട്ര സഹായം വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 60 ശതമാനവും USAID വഴി നൽകിയതാണ്. പ്രതിവർഷം 40-60 ബില്ല്യൺ ഡോളർ വിദേശ സഹായം USAID നൽകുന്നുണ്ട്. ഇത് ആഗോള മാനവിക സഹായത്തിന്റെ 25 ശതമാനം ആണ്. ഈ ഫണ്ടുകൾ, 2022ലെ ബൈഡന്റെ നയപ്രകാരം കാലാവസ്ഥാ അനുയോജ്യമായ വികസന പദ്ധതികൾ, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ചെലവഴിച്ചിരുന്നു. USAID ഫണ്ട് നിർത്തലാക്കിയതിന്റെ ഫലമായി ആഴചകൾക്കുള്ളിൽ തന്നെ ഒരു മില്യണിൽ കൂടുതൽ സ്ത്രീകൾ ഗർഭനിരോധന സേവനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

ഏഷ്യ-പസഫിക് രാജ്യങ്ങളിൽ ഗ്രീൻ ടെക്നോളജി ട്രാൻസ്ഫർ സജ്ജീകരിക്കാൻ സാമ്പത്തിക സഹായം നൽകുന്ന ‘ആഡാപ്റ്റ് ഏഷ്യ-പസിഫിക്’ പ്രോഗ്രാം, കുറഞ്ഞ കാർബൺ തോതിനെ പ്രോത്സാഹിപ്പിക്കുന്ന ‘ഏഷ്യ റെസിലിയന്റ് സിറ്റീസ് ലോവറിങ് എമിഷൻസ് ഇൻ ഏഷ്യസ് ഫോറസ്റ്റ്സ്’ (LEAF) പദ്ധതി എന്നിവ കൂടാതെ തായ്‌ലാൻഡ്, ലാവോസ്, കംബോഡിയ, മലേഷ്യ, പപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിൽ REDD+ സ്ട്രാറ്റജി വികസനത്തിനും പിന്തുണ നൽകിയിരുന്നു. എന്നാൽ, ഈ എല്ലാ പ്രോജക്റ്റുകളും ഇപ്പോൾ അവസാനിപ്പിക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

കൂടാതെ NIH (National Institutes of Health), സിഡിസി (Centers for Disease Control and Prevention) Environmental Protection Agency (EPA) ക്കുമുള്ള റിസർച്ച് ഗ്രാന്റുകൾ നിർത്തലാക്കി. ട്രാൻസ്‌ജെൻഡർ ജനസംഖ്യ, ലിംഗ പരിചയം, വൈവിധ്യം, സമത്വം, ഉൾക്കൊള്ളൽ (diversity, equity and inclusion), പരിസ്ഥിതി, നീതി എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഗ്രാന്റുകൾ ആണ് നിർത്തലാക്കിയത്. 2003-ൽ ആരംഭിച്ച യു.എസ്. പ്രസിഡന്റ് എമർജൻസി പ്ലാൻ ഫോർ എയ്‌ഡ്‌സ് റിലീഫ് സംഘടനയുടെ പ്രവർത്തങ്ങളും ഏതാണ്ട് നിലച്ചു. UNFCC-യിൽ നിന്നും പുറത്തുപോകാൻ ഔദോഗിക പ്രഖ്യാപനങ്ങളൊന്നും വന്നില്ലെങ്കിലും കഴിഞ്ഞ മാസം ചൈനയിൽ വെച്ച് നടന്ന ഇന്റർനാഷണൽ ക്ലൈമറ്റ് ഫോറത്തിൽ യു.എസ്സിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഒന്നും പങ്കെടുത്തിരുന്നില്ല. IPCC (Intergovernmental Panel on Climate Change) യിൽ നിന്നും പിന്മാറാനുള്ള സാധ്യതയും നിരീക്ഷകർ വിലയിരുത്തുന്നു.

മറ്റൊന്ന്, നാഷണൽ ഓഷിയാനിക്ക് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA), ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി (FEMA) എന്നീ സംഘടനകളിൽ നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് നൂറുകണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടതാണ്. രണ്ട് ഏജൻസികളും നിയന്ത്രണത്തിലാണ്, വൈകാതെ നിരോധിക്കപ്പെട്ടേക്കാം. FEMA യുടെ മാർഗ നിർശേങ്ങളും കോഴ്‌സുകളുമാണ് ലോകത്താകാമാനം എമർജൻസി/ദുരന്ത നിവാരണ ഏജൻസികളും സർക്കാരുകളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. National Preparedness, Hazard Mitigation, Flood Insurance എന്നീ ഡയറക്ടറേറ്റുകൾ ഉള്ളവരെയാണ് പിരിച്ചുവിട്ടത്. ഈ ജീവനക്കാരുടെ നഷ്ടം രാജ്യത്തിന്റെ അടിയന്തിര ദുരന്ത പ്രതികരണത്തിന് തടസ്സം സൃഷ്ടിക്കും. FEMA ഒരു ഫെഡറൽ ദുരന്ത നിവാരണ സംവിധാനമാണ്. ഇത് പ്രാദേശിക സംവിധാനങ്ങളെയും ഇന്റർ ഏജൻസി ഗ്രൂപ്പുകളെയും ദുരന്തങ്ങളിൽ പ്രവർത്തിക്കുന്ന സ്വയംസേവന, സഹകരണ സംഘടനകളെയും (ഉദാഹരണത്തിന് റെഡ് ക്രോസ്, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി, കമ്മ്യൂണിറ്റി, മതസംഘടനകൾ) ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു. നിലവിൽ വൈറ്റ് ഹൗസിന്റെ അംഗീകാരം ലഭിക്കാത്ത ഏഴ് അധിക ദുരന്ത പ്രഖ്യാപനങ്ങൾ നിലനിൽക്കെയാണ് ഈ നടപടി.

NOAA രാജ്യത്തെ ഏറ്റവും പ്രധാന കാലാവസ്ഥാ പ്രവചന ഏജൻസിയാണ്. ലോകമെമ്പാടുമുള്ള കാലാവസ്ഥാ നിരീക്ഷകർ ഈ ഡാറ്റ ആശ്രയിച്ചിരിക്കുന്നതിനാൽ കൂടുതൽ കൃത്യമായ കാലാവസ്ഥാപ്രവചനങ്ങൾ, മികച്ച കാലാവസ്ഥാ നിരീക്ഷണം, ദുരന്ത സാധ്യതാ മാപ്പിംഗ് എന്നിങ്ങനെയുള്ള ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളെയെല്ലാം ഇത് ഗുരുതരമായി ബാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ മൺസൂൺ പ്രവചനം, ചുഴലിക്കാറ്റ് (Cyclone monitoring ) ട്രാക്കിംഗ്, വെള്ളപ്പൊക്ക മുന്നറിയിപ്പ്, ഉഷ്‌ണതരംഗങ്ങൾ അതുപോലെ ഇന്ത്യൻ മഹാസമുദ്രത്തിലെ മിക്ക നിരീക്ഷണ നെറ്റ്വർക്കുകളും NOAA യെ ആണ് ആശ്രയിക്കുന്നത്. ഇത് ഇന്ത്യയുടെ ദുരന്ത നിവാരണ മേഖലയെ പ്രതിസന്ധിയിലാക്കും. ലോകത്താകമാനമുള്ള കാലാവസ്ഥാ നിരീക്ഷകർക്കും ഇത് വലിയ നിരാശയാണ് നൽകുന്നത്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട ഡാറ്റാ ഹോസ്റ്റിങ് സൈറ്റുകളും പാർജിങ് (Parging) ന് വിധേയമായിക്കൊണ്ടിരിക്കുന്നു. ട്രംപ് തിരഞ്ഞെടുക്കപ്പെട്ട ശേഷം ആറ് വലിയ ബാങ്കുകൾ യു.എന്നിന്റെ നെറ്റ് സീറോ അലൈൻസിൽ നിന്നും പിന്മാറി. NET ZERO GREENHOUSE GAS EMISSION BY 2050 ഭാഗമായി വിവിധ പദ്ധതികൾക്ക് വായ്പ, ഗ്രാന്റ്, ഇൻവെസ്റ്റ്മെന്റ് എന്നിവയ്ക്ക് സഹായിക്കുന്ന ബാങ്കുകൾ ആയിരുന്നു ജെപി മോർഗൻ, സ്റ്റാൻലി, സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക വെൽ ഫാർഗോ, ഗോൾഡ് മാന്സ്വിച് എന്നിവ. വലിയ മലിനീകരണ തോതുള്ള ഒരു രാജ്യം അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതും വിട്ടുനിൽക്കുന്നതും മറ്റ് രാജ്യങ്ങളുടെ പരിസ്ഥിതി വ്യവഹാരങ്ങളെയും ബാധിക്കും. അമേരിക്ക 1750 മുതൽ 2022 വരെ ആഗോള സമൂഹത്തിന്റെ 24 ശതമാനത്തിന്റെ ഗ്രീൻഹൗസ് ഗ്യാസുകളുടെ (GHGs) ഏറ്റവും ഉയർന്ന ഉത്പാദകരായിരുന്നു. ആഗോള വിഹിതത്തിന്റെ 12.6 ശതമാനവുമായി അമേരിക്ക ഇപ്പോഴും രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

ന്യൂയോർക്കിൽ 2023ൽ ഉണ്ടായ ഉയർന്ന വായു മലിനീകരണം. കടപ്പാട്:cnn

തന്റെ നടപടികൾ സാമ്പത്തിക നില മെച്ചപ്പെടുത്തും എന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാഥാർത്ഥത്തിൽ അത് ഗ്രീൻ മാനുഫാക്ചറിന്റെ വളർച്ച തടയുന്നതായിരിക്കും. ആഗോള താപനം, അഭയാർഥികളുടെ വർദ്ധനവ്, ആഭ്യന്തര യുദ്ധങ്ങൾ, കടുത്ത വരൾച്ച, ജല പ്രതിസന്ധി, പരിസ്ഥിതി മലിനീകരണം, വിഷവാതകങ്ങളുടെ വ്യാപനം, കാട്ടു തീ സാധ്യത എന്നിവ വർദ്ധിപ്പിക്കാൻ ഇത് കാരണമാകും. യു എസിന്റെ പാരീസ് കരാറിൽ നിന്നുള്ള പിന്മാറ്റം കരാറിന്റെ ദീർഘകാല ലക്ഷ്യങ്ങൾക്ക് കടുത്ത വിഘാതം സൃഷ്ടിക്കും. പ്രസിഡന്റ് ട്രംപിന്റെ ഡീ കാർബണൈസേഷൻ നയങ്ങൾ ഊർജ്ജ മേഘലയിൽ ഡൊമിനോ എഫെക്ട് ഉണ്ടാക്കും. അതായത് യുഎസ് എമിഷനുകൾ കുറക്കുന്നതിൽ പരാജയപ്പെടുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുമ്പോൾ, മറ്റ് രാജ്യങ്ങൾ കാലാവസ്ഥാ ആഘാതങ്ങൾ മെച്ചപ്പെടുത്താൻ കൂടുതൽ മാതൃകൾ പ്രായോഗികമാക്കേണ്ടി വരും.

യു.എസ് തന്റെ ആഭ്യന്തര, അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങൾ ഒഴിവാക്കുന്നത് പുതിയ കാലത്ത് യു.എസ്സിനെ ആശ്രയിക്കാതെയുള്ള സന്തുലിത പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്നും, ഇത് മറ്റു പല രാജ്യങ്ങൾക്കും ഗുണകരമാകുമെന്നുമാണ് ചൈനയുടെ വാദം. യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ രാജ്യങ്ങൾ, ഏറ്റവും കുറഞ്ഞ വികസനമുള്ള രാജ്യങ്ങൾ (ലീസ്റ്റ് ഡവലപ്ഡ് കൺട്രീസ്) യു.എസ്സിന്റെ പിന്മാറ്റത്തിന് ശേഷവും പാരീസ് കരാറിന്റെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. പതിവിൽ നിന്ന് വിപരീതമായി ചൈന COP 29-ൽ കാലാവസ്ഥാ ധനസഹായവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടു. ട്രംപ് ഭരണകാലത്ത് ഫോസിൽ ഇന്ധന ഉത്പാദനം പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഗ്ലോബൽ ഇന്ധന വില കുറയ്ക്കാൻ ഇടയുണ്ട്. ഇന്ത്യക്ക് ഇത് താൽക്കാലിക പ്രയോജനങ്ങൾ നൽകാമെങ്കിലും ഇത്തരത്തിലുള്ള നയങ്ങൾ സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ദോഷം ചെയ്യുമെന്ന് മനസ്സിലാക്കാൻ കഴിയാതെ പോയത് ഇന്ത്യയിലെ ട്രംപ് അനുകൂലികളുടെ പരാജയമാണ്.

(ഡിസാസ്റ്റർ മാനേജ്മെന്റ് വിദ​ഗ്ധയായ ലേഖിക കുവൈറ്റ് ഓയിൽ കമ്പനിയിലെ എമർജൻസി ക്രൈസിസ് മാനേജ്‌മെന്റ് സ്പെഷ്യലിസ്റ്റാണ്.)

Also Read

5 minutes read March 18, 2025 1:14 pm