Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സമ്പർക്കം വലിയരീതിയിൽ സംഘർഷാത്മകമായി മാറിയിട്ട് ഏറെക്കാലമായി. വനാതിർത്തി ഗ്രാമങ്ങളിലെ ഇത്തരം സംഘർഷങ്ങൾക്ക് ആ പ്രദേശത്തെ മനുഷ്യവാസത്തിന്റെ അത്രതന്നെ പഴക്കമുണ്ട്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിന്റെ കിഴക്കൻ മലയോരത്ത് മനുഷ്യ വന്യജീവി സംഘര്‍ഷം വല്ലാതെ അധികരിച്ചിരിക്കുന്നു. വനവിസ്തൃതിയില്‍ വന്ന കുറവും ജനസാന്ദ്രത കൂടുന്നതും വന്യജീവികളുടെ സഞ്ചാരപാതകളിലുണ്ടായ വ്യതിയാനങ്ങളും സംഘർഷം വർദ്ധിപ്പിച്ചു. കാടിനകത്തെ ഏകവിളത്തോട്ടങ്ങളും അനുചിതമായ വനവത്കരണവും മറ്റൊരു കാരണം. പരിഹാരങ്ങൾക്കായി നടത്തുന്ന ശ്രമങ്ങളെല്ലാം പാളുകയാണ്. കർഷകരുടെ ജീവിതം വല്ലാതെ ദുരിതത്തിലായിരിക്കുന്നു. വനംവകുപ്പും കർഷകരും രണ്ടു തട്ടിലായി നിന്ന് പോരടിക്കുന്നതരത്തിലേക്ക് പ്രശ്നം രൂക്ഷമായി. ആ സാഹചര്യത്തിലാണ് കേരളീയം ഈ വിഷയം സംവാദത്തിനായി എടുക്കുന്നത്. രണ്ട് പക്ഷത്ത് നിന്നുള്ള വാദങ്ങളെയും ഉൾക്കൊണ്ട് പരിഹാരങ്ങൾ അന്വേഷിക്കാൻ ഒരു ശ്രമം.
കേരളീയം ഡിബേറ്റിന്റെ രണ്ടാംഭാഗം ഇവിടെ കേൾക്കാം. ആദ്യഭാഗത്ത് പൊതുവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു ചർച്ച. രണ്ടാംഭാഗത്ത് പരിഹാരങ്ങളെക്കുറിച്ചാണ് സംവാദം. ഡിബേറ്റ് മോഡറേറ്റ് ചെയ്യുന്നത് കെ.ആർ ധന്യ.
ചർച്ചയിൽ പങ്കെടുക്കുന്നത്:
അലക്സ് (കർഷകരുടെ പ്രതിനിധി, ചെയർമാൻ-കിഫ), ഡോ. ഷാജി എം (ഗവേഷകൻ, ഫോറസ്റ്ററി കോളേജ്, തൃശൂർ), അജിത് കെ. രാമൻ (അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വനം വകുപ്പ്) കെ.പി ഇല്യാസ് (കേരള ജൈവ കർഷക സമിതി).