സ്ത്രീ പ്രാതിനിധ്യം ഈ തെരഞ്ഞെടുപ്പിൽ എത്രമാത്രം?

ലോക്സഭയിലേയ്ക്കും നിയമസഭയിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പിൽ എല്ലാ വിഭാ​ഗത്തിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്ന വനിതാ സംവരണ ബിൽ 2023 സെപ്തംബർ 20ന് ആണ് ലോക്സഭ പാസാക്കുന്നത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബില്ലിന് പാർലമെന്റിലെ ഇരുസഭകളിൽ നിന്നും ഏകകണ്ഠമായ പിന്തുണ ലഭിച്ചിരുന്നു. 543 ലോക്സഭ സീറ്റുകളിൽ 179 സീറ്റുകളാണ് ഈ ബിൽ പ്രകാരം സ്ത്രീകൾക്കായി സംവരണം ചെയ്യുന്നത്. 2029 ലോക്സഭ തെരഞ്ഞെടുപ്പ് മുതലാണ് സംവരണം നടപ്പില്‍ വരുന്നതെങ്കിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്‍ നിയമമായി മാറിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ എന്താണ് സ്ത്രീ പ്രാതിനിധ്യത്തിന്റെ സ്ഥിതി? 2024, 2019, 2014, 2009 ലോക്സഭ തെരഞ്ഞെടുപ്പുകൾ പരിശോധിക്കുമ്പോൾ സ്ത്രീ സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ നേരിയ വ‍‍‍‍ർദ്ധനവ് ഇത്തവണ ഉണ്ടാകുന്നതായി കാണാം. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴ് ശതമാനം സ്ത്രീ സ്ഥാനാർത്ഥികൾ ആയിരുന്നു വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ജനവിധി തേടിയതെങ്കിൽ 2024 എത്തുമ്പോഴേക്കും 3 ശതമാനം വർദ്ധിച്ച് 10 ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യത്തിലുണ്ടായ വർദ്ധനവ്. സമത്വം ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളിൽ ഒന്നായിരിക്കുമ്പോഴും സ്ത്രീകൾക്ക് അധികാരത്തിൽ തുല്യ പങ്കാളിത്തം നൽകുക എന്നത് ​രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും ​ഗൗരവമായി പരി​ഗണിക്കുന്നില്ല എന്നാണ് ഈ തെരഞ്ഞെടുപ്പും വ്യക്തമാക്കുന്നത്. സ്ത്രീ പ്രാതിനിധ്യത്തിലെ കുറവ് എത്രമാത്രമുണ്ടെന്ന് കാണിക്കുന്ന വിവിധ കണക്കുകൾ നോക്കാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read